സഹൃദയ സമുന്നതി സംരംഭകത്വ പരിശീലനം ആരംഭിച്ചു.

സഹൃദയ സമുന്നതി സംരംഭകത്വ പരിശീലനം ആരംഭിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌: റോജി.എം. ജോൺ എം.എൽ.എ, നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ കൈത്തൊട്ടുങ്കൽ എന്നിവർ ചേർന്ന് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുന്നു.സഹൃദയ പ്രോഗ്രാം ഓഫീസർ കെ ഓ മാത്യൂസ്, സഹൃദയ ഡയറക്ടർ ഫാ. ജോസഫ്  കൊളുത്തുവെള്ളിൽ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് മാനേജർ അശോക് കുമാർ നായർ, ഡിസ്ട്രിക്ട് ഇൻഡസ്ട്രിസ് ഓഫീസർ സണ്ണി കെ. പി എന്നിവർ സമീപം.


പുതിയ അറിവുകളും തൊഴിൽ പരിശീലനവും നേടുന്നതിലൂടെ അധികവരുമാനം ഉറപ്പു വ രുത്തേണ്ടത് കോവിഡ് കാല അതിജീവനത്തിന് അനിവാര്യമാണെന്ന് റോജി.എം.ജോൺ എം.എൽ.എ.അഭിപ്രായപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡിന്റെ  സഹകരണത്തോടെ നടപ്പാക്കുന്ന സമുന്നതി തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി 13 ദിവസത്തെ ചെറുകിട സംരംഭകത്വ വികസന പരിശീലന  പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാ ത്തലത്തിൽ സ്ത്രീകളുടെ ശക്തീകരണം ലക്ഷ്യമാക്കി  നടപ്പിലാക്കുന്ന കേക്ക്, ബെക്കറി നിർമാണ പരിശീലനത്തിൽ വിവിധ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള 30 വനിതകളാണ്  പങ്കെടുക്കുന്നത്. അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ നടത്തിയ സമ്മേളനത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ കൈത്തൊട്ടുങ്കൽ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് മാനേജർ അശോക് കുമാർ നായർ, ഡിസ്ട്രിക്ട് ഇൻഡസ്ട്രിസ് ഓഫീസർ സണ്ണി കെ. പി, സഹൃദയ പ്രോഗ്രാം ഓഫീസർ കെ ഓ മാത്യൂസ്. എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org