കാലത്തിനനുസൃതമായ സമര്‍പ്പിത പരിശീലനം അനിവാര്യം – മാര്‍ ആലഞ്ചേരി

കാലത്തിനനുസൃതമായ സമര്‍പ്പിത പരിശീലനം അനിവാര്യം – മാര്‍ ആലഞ്ചേരി

സമര്‍പ്പിത ദൈവവിളിയില്‍ അപചയങ്ങളുണ്ടാകുന്നത് ആത്മീയ ചൈതന്യം കുറയുന്നതിനാലാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കാലം മാറുന്നതിനുസരിച്ചുള്ള പരിശീലനമാണ് ഇതിനു പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സമര്‍പ്പിതര്‍ക്കു വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സന്യാസ സമര്‍പ്പിതരുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി നടത്തിയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യു കയായിരുന്നു കര്‍ദിനാള്‍. സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. ഷാന്തി പുതുശ്ശേരി, അഡ്വ. സിസ്റ്റര്‍ ലിന്‍റ, ഡോ. ഡോണ, സി നഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരക്കുന്നേല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സിസ്റ്റര്‍ ശുഭ, സിസ്റ്റര്‍ അന്‍സ, സിസ്റ്റര്‍ ജെയ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org