സാരഥി ഡ്രൈവര്‍മാരെ ആദരിച്ചു

സാരഥി ഡ്രൈവര്‍മാരെ ആദരിച്ചു

കോതമംഗലം: ഡ്രൈവര്‍മാരുടെ സമഗ്ര വികസനം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന സാരഥി കോതമംഗലം പ്രദേശത്തെ സാരഥി ഡ്രൈവര്‍മാരെ അവരുടെ മികച്ച പ്രവര്‍ത്തനത്തെ ആദരിക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ പത്തു ഡ്രൈവര്‍മാര്‍ക്കു സാരഥി സേവന അവാര്‍ഡ് നല്കി ആദരിച്ചു.

കോതമംഗലം സെന്‍റ് അഗസ്റ്റിന്‍ സ്കൂളില്‍ കൂടിയ പൊതുസമ്മേളനം സാരഥി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. കോതമംഗലം സിഎംസി പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി. കരോളിന്‍ സിഎംസി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി. തേജസ് സിഎംസി പ്രസംഗിച്ചു. കോതമംഗലം തേജസ്, നവജീവന്‍ സാരഥികളില്‍ നിന്നായി പുന്നൂസ് വര്‍ഗീസ്, എല്‍ദോസ് പി.വി. റെഡി വി.ടി. സജി ജേക്കബ്, വിജു പോള്‍ എടപ്പുളവന്‍, ഹരിദാസ് എം., ബിജു ജോസഫ് പുത്തന്‍പുരയ്ക്കല്‍, കുരിയാച്ചന്‍ എന്നിവരും വാഴക്കുളം ബട്ടര്‍ ഫ്ളൈസ് സാരഥി ഗ്രൂപ്പില്‍ നിന്നും ജോഷി ജോര്‍ജ്, ഡൊമിനിക് സാവിയോ കളപ്പുരയ്ക്കല്‍ എന്നിവര്‍ക്കുമാണു സാരഥി സേവന അവാര്‍ഡ് നല്കി ആദരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org