ചാവരുള്‍ ദേശീയ ഹൃസ്വ ചലച്ചിത്ര മത്സരം

ചാവരുള്‍ ദേശീയ ഹൃസ്വ ചലച്ചിത്ര മത്സരം

കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് എഴുതിയ ഒരു നല്ല അപ്പന്‍റെ ചാവരുളിന്‍റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിഎംഐ, സിഎംസി സമര്‍പ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ചാവരുള്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒരു നല്ല അപ്പന്‍റെ ചാവരുളിലെ കുടുംബചട്ടങ്ങളെയും മക്കളെ വളര്‍ത്തലിനെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ചിത്രങ്ങള്‍. ചിത്രങ്ങളുടെ ദൈര്‍ഘ്യം 15 മിനിറ്റുള്ളിലായിരിക്കണം. ഇംഗ്ലീഷിലോ മലയാളത്തിലോ, സി.ഡി., ഡി.വി.ഡി. ഫോര്‍മാറ്റില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടിയായിരിക്കണം.

മികച്ച സിനിമയ്ക്ക് 50,000 രൂപയും ഫലകവും, മികച്ച സംവിധായകന് 30,000 രൂപയും ഫലകവും കൂടാതെ 10 സിനിമകള്‍ക്ക് 5000 രൂപ വീതവും അവാര്‍ഡായി നല്കും. മികച്ച അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്‍സിനും ജൂറിയുടെ പ്രത്യേക പുരസ്കാരവും ഉണ്ടായിരിക്കും. ചാവറ മീഡിയ ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ പേരില്‍ 1000 രൂപയ്ക്ക് എറണാകുളത്ത് മാറാവുന്ന ഡ്രാഫ്റ്റോ മണി ഓര്‍ഡറോ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 18. മികച്ച ഛായാഗ്രഹകനായ ജെയിന്‍ ജോസഫ്, സംവിധായകരായ ശ്യാംധര്‍, മഹേഷ് നാരായണന്‍ എന്നിവരടങ്ങിയ ജൂറിയായിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുകയെന്ന് സിഎംഐ ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. സാജു ചക്കാലക്കല്‍, സിസ്റ്റര്‍ സോജ മരിയ സി.എം.സി., ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, കൊച്ചി-11 (ഫോണ്‍: 0484-4070250, 9947850402, ഇ-മെയില്‍ chavarakochi@gmail.com) എന്ന വിലാസത്തില്‍ ബന്ധപ്പെട്ടിട്ടോ www.chavaraculturalcentre.org യില്‍ നിന്നും ഡൗണ്‍ലോ ഡ് ചെയ്തെടുത്തിട്ടോ ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ എന്‍ട്രികള്‍ അയയ്ക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org