തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായിട്ടുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, എബിസണ്‍ രജ്ഞിത്ത്, ബോബി മാത്യു, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY) പദ്ധതിയുടെ ഭാഗമായി അസോസിയേറ്റ് ഡെസ്‌ക് ടോപ് പബ്‌ളിഷിംഗ് കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി ആരംഭിച്ച ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സിന്റെ ഉദ്ഘാടനവും പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.റ്റി.പി, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് എന്നീ കോഴ്‌സുകളില്‍ മൂന്നു മാസത്തെ സൗജന്യ പരിശീലനമാണ് ലഭ്യമാക്കുന്നത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷയങ്ങളിലും പരിശീലനം ലഭ്യമാക്കിയാണ് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നത്. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org