കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ഫൊറോനാകളിലേയ്ക്ക് ലഭ്യമാക്കുന്ന പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ലിന്‍സി രാജന്‍ എന്നിവര്‍ സമീപം.

പള്‍സ് ഓക്‌സീ മീറ്ററുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന പള്‍സ് ഓക്‌സീ മീറ്ററുകളുടെ കേന്ദ്രതല വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും കാഴ്ച്ചപ്പാടുകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ കിടങ്ങൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ഇടയ്ക്കാട്ട്, കൈപ്പുഴ, മലങ്കര, ചുങ്കം, ഉഴവൂര്‍, കിടങ്ങൂര്‍, കടുത്തുരുത്തി, പിറവം ഫൊറോനകളിലേയ്ക്കായി 200 പള്‍സ് ഓക്‌സീ മീറ്ററുകളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org