സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഭരണനവീകരണത്തിനു കമ്മീഷണര്‍

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഭരണനവീകരണത്തിനു കമ്മീഷണര്‍
Published on

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഭരണകാര്യങ്ങള്‍ നവീകരിക്കുന്നതിന് ഒരു കമ്മീഷണറെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്‍ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി. ബസിലിക്കയുടെ ഭരണകാര്യാലയത്തില്‍ നിന്ന് ചില രേഖകള്‍ വത്തിക്കാന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. ബിഷപ് മാരിയോ ജോര്‍ദാന ആണ് കമ്മീഷണര്‍ ആയി നിയമിതനായത്. 40 വര്‍ഷം വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനം ചെയ്തു നുണ്‍ഷ്യോ ആയി വിരമിച്ചയാളാണ് 78-കാരനായ ബിഷപ് ജോര്‍ദാന. വത്തിക്കാനിലെ ധനകാര്യരംഗത്ത് സുതാര്യത കൊണ്ടു വരിക, കരാറുകള്‍ നല്‍കുന്നതിലെയും മറ്റും അഴിമതികള്‍ ഇല്ലാതാക്കുക, ചിലവുകള്‍ നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജൂണ്‍ ഒന്നിനു പുതിയ ധനകാര്യനിയമങ്ങള്‍ മാര്‍പാപ്പ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍ എന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org