വിദ്യാര്‍ത്ഥികള്‍ പേപ്പര്‍ ക്യാരിബാഗുകള്‍ നിര്‍മിച്ചു നല്കി

Published on

പാലാ: പ്ലാസ്റ്റിക്കിനെതിരെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ക്യാരിബാഗുകളുമായി രംഗത്ത്. വിവിധ തരത്തിലുള്ള പേപ്പര്‍ ക്യാരിബാഗുകള്‍ നിര്‍മിച്ചുകൊണ്ടാണു പ്ലാസ്റ്റിക്കിനെതിരെ ഭിന്നശേഷിക്കാര്‍ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.

കുറവിലങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണു സ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടു കാലും ഒരു കയ്യും തളര്‍ന്ന ഇരുപത്തഞ്ചുകാരനായ ബേബിച്ചനും സംഘത്തിലെ അംഗമാണ്. ദിവസം നാലായിരം ക്യാരിബാഗുകള്‍ നിര്‍മിച്ചു മാസം ഒരു ലക്ഷത്തിലധികം പ്ലാസ്റ്റിക് ബാഗുകള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവരില്‍ അമ്പതു ശതമാനത്തോളം ശാരീരികവൈകല്യമുള്ളവര്‍ മുതല്‍ പരിശീലനം പോലും സാദ്ധ്യമല്ലാത്ത സിവിയര്‍ കാറ്റഗറിയില്‍പ്പെട്ടവര്‍വരെയുണ്ട്. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കു സ്വയം തൊഴില്‍ പദ്ധതിയൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ള ഏജന്‍സികള്‍ എത്തിക്കുന്ന മെറ്റീരിയല്‍സ് ഉപയോഗിച്ചു നിര്‍മിക്കുന്ന ബാഗുകള്‍ ബേക്കറികളിലും തുണിക്കടകളിലും ഹോട്ടലുകളിലുമൊക്കെ ഉപയോഗത്തിനുവേണ്ടിയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org