സുഗതകുമാരി ടീച്ചര്‍ ശക്തയായ മദ്യവിരുദ്ധ പ്രവര്‍ത്തക

സുഗതകുമാരി ടീച്ചര്‍ ശക്തയായ മദ്യവിരുദ്ധ പ്രവര്‍ത്തക

ഫോട്ടോ അടിക്കുറിപ്പ്‌: മദ്യശാലകളുടെ മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന 232, 447 ആക്ട് നിയന്ത്രണാധികാരം റദ്ദ് ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് രാജ്ഭവനില്‍ അന്നത്തെ ഗവര്‍ണ്ണര്‍ പി. സദാശിവത്തെ  പ്രസാദ് കുരുവിള, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ആര്‍ച്ച് ബിഷപ് എം. സൂസൈപാക്യം, ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ക്കൊപ്പം സുഗതകുമാരി ടീച്ചറും ചര്‍ച്ചക്കായി എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

കവയത്രിയും, പരിസ്ഥിതി പ്രവര്‍ത്തകയും മദ്യവിരുദ്ധ പോരാളിയുമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അനുശോചനം രേഖപ്പെടുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെമേല്‍ ഉണ്ടായിരുന്ന പഞ്ചായത്തിരാജ് ആക്ട് 232, 447 വകുപ്പുകള്‍ റദ്ദ് ചെയ്യാനുളള പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും മതനേതാക്കളോടൊപ്പം അന്നത്തെ ഗവര്‍ണ്ണറെ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്ത സുഗതകുമാരി ടീച്ചര്‍ മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ശക്തമായ നേതൃത്വം നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org