Latest News
|^| Home -> Suppliments -> CATplus -> വി. ആഞ്ചെലാ മെരീച്ചി (1471-1540) കന്യക

വി. ആഞ്ചെലാ മെരീച്ചി (1471-1540) കന്യക

sathyadeepam

ഉര്‍സുളിന്‍ സന്ന്യാസ സഭാസ്ഥാപകയായ ആഞ്ചെലാ മെരീ ച്ചി 1471 മാര്‍ച്ച് 21-ാം തീയതി ലൊബാര്‍ഡിയില്‍ ദെസെന്‍സാ നോ എന്ന നഗരത്തില്‍ ജനിച്ചു. പത്തു വയസ്സുള്ളപ്പോള്‍ അമ്മ യും അച്ഛനും മരിക്കുക നിമി ത്തം അടുത്തു സാലോ എന്ന പട്ടണത്തില്‍ അമ്മാവനോടു കൂടെ വളരെ ഭക്തിയില്‍ ജീവിച്ചു. സ്വസഹോദരി കൂദാശകള്‍ സ്വീകരിക്കാതെ മരിക്കാനിടയായി. ഈ മരണം ആഞ്ചെലാ യ്ക്കു ഹൃദയഭേദകമായിരുന്നു. അവള്‍ വി. ഫ്രാന്‍സിസ്സിന്‍റെ മൂന്നാം സഭയില്‍ ചേര്‍ന്നു സഹോദരിയുടെ ആത്മശാന്തിക്കായി നിരന്തരം പ്രാര്‍ത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും കാഴ്ചവച്ചു. സഹോദരി രക്ഷപെട്ടുവെന്ന് ഒരു ദര്‍ശനം വഴി മനസ്സിലായി. ഇരുപതു വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിക്കു കയും ആഞ്ചെലാ പിതൃഭവനത്തിലേക്ക് മടങ്ങുകയും ചെ യ്തു.


പെണ്‍കുട്ടികള്‍ക്ക് ക്രിസ്തു മതപഠനം അത്യാവശ്യമാണെന്നു കണ്ട് അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമാക്കി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെയും വിളിച്ചു വരുത്തി. ദിവസം തോ റും ക്രിസ്തുമതത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു പോ ന്നു. ആ നാളുകളില്‍ അവര്‍ക്ക് ഒരു കാഴ്ചയുണ്ടായി. പെണ്‍കുട്ടികളുടെ മതപഠനത്തിനായി താന്‍ ഒരു കന്യകാമഠം സ്ഥാപിക്കുമെന്നായിരുന്നു കാഴ്ചയുടെ സാരം. ദെസെന്‍സാനോയിലെ സ്ക്കൂളിന്‍റെ വിജയം കണ്ടിട്ട് സമീപസ്ഥരായ ബ്ലേഷിയാ നഗരവാസികള്‍ അവിടെയും ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ അവളോടു അഭ്യര്‍ത്ഥിച്ചു. ആഞ്ചെലാ അവരുടെ ആഗ്രഹത്തിനു വഴങ്ങി.
1524-ല്‍ ആഞ്ചെലാ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മാര്‍ഗ്ഗമദ്ധ്യേ ക്രെത്തെ ദ്വീപില്‍ വച്ച് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനം മുഴുവനാക്കി. മടക്കയാത്രയില്‍ കാഴ്ച നഷ്ടപ്പെട്ട സ്ഥലത്ത് ഒരു കുരിശുരൂപത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 1525-ല്‍ വിശുദ്ധ വത്സരം പ്രമാണിച്ച് ആഞ്ചെലാ റോമിലേക്ക് തീര്‍ത്ഥാടനം നടത്തി. അവളുടെ വിശുദ്ധിയെപ്പറ്റി കേട്ടുകേള്‍വിയുണ്ടായിരുന്ന ഏഴാം ക്ലെമന്‍റു മാര്‍പാപ്പ റോമായില്‍ താമസിക്കുവാന്‍ അവളെ ക്ഷണിച്ചുവെങ്കിലും അവള്‍ ബ്രേഷ്യയിലേക്കു തന്നെ മടങ്ങി. 1535 നവംബര്‍ 25-ാം തീയതി 12 കന്യകമാരോടുകൂടെ ബ്രേഷ്യയില്‍ ഉര്‍സുളിന്‍ സഭ സ്ഥാപിച്ചു. അഞ്ചുകൊല്ലം ശിശുവായ സഭയെ പരിപാലിച്ചു വളര്‍ത്തിയശേഷം 1540 ജനുവരി 27-ാം തീയതി ആഞ്ചെലാ നിര്യാതയായി. 1807-ല്‍ ഏഴാം പീയൂസ് അവളെ വിശുദ്ധയെന്നു നാകരണം ചെയ്തു.
വിചിന്തനം: “ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട വി. ആഞ്ചെലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ക്രൈസ്തവ ചൈതന്യമുണ്ടാക്കാന്‍ മധ്യസ്ഥത വഹിക്കട്ടെ. മതാദ്ധ്യാപനം നിര്‍വ്വഹിക്കാന്‍ ഇഷ്ടപ്പെടാത്ത അദ്ധ്യാപകര്‍ തിരുസ്സഭയുടെ അംഗങ്ങളാണെങ്കില്‍ കൂടി അവളുടെ മിത്രമല്ല.”

Leave a Comment

*
*