ഖുമ്രാന്‍ ചുരുളുകള്‍

ഖുമ്രാന്‍ ചുരുളുകള്‍

ചാവുകടലിനടുത്തുള്ള ഏറ്റം പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഖുമ്രാന്‍. ചാവുകടല്‍ തീരത്തുനിന്നും ഏതാണ്ട് 6 കിലോമീറ്റര്‍ കഴിയുമ്പോള്‍ കാണുന്ന ഒരു കുന്നിന്‍ പ്രദേശമാണിത്. ഖുമ്രാന്‍ പ്രദേശം വളരെ പുരാതന കാലം മുതല്‍തന്നെ ജനനിവാസമുള്ളതായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ എസ്സീന്‍ എന്ന മതസമൂഹം ഈ സ്ഥലം ഉപയോഗിച്ചിരുന്നു. ഈ സമൂഹം ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍, അഥവാ തോല്‍ച്ചുരുളുകള്‍ ഇവര്‍ ഗുഹകളില്‍ ഒളിപ്പിച്ചുവച്ചു.
1947-ലാണ് ആ സംഭവം ഉണ്ടായത്. ചാവുകടലിലേക്കു നോക്കിനില്‍ക്കുന്ന ഒരു മലയുടെ ചെരുവിലുള്ള ഗുഹയില്‍നിന്നും രണ്ടിടയബാലന്മാര്‍ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏതാനും തോല്‍ച്ചുരുളുകള്‍ യാദൃശ്ചികമായി കണ്ടെത്തി.


പിന്നീട് ഇവിടെയുള്ള മറ്റൊരു ഗുഹയില്‍ നി ന്നും ഒമ്പത് കല്‍ഭരണികള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ എട്ടെണ്ണവും ശൂന്യമായിരുന്നു. എന്നാല്‍ ഒരു കല്‍ഭരണിയില്‍ നിന്നും മൂന്നു തോല്‍ച്ചുരുളുകള്‍ ലഭിച്ചു. ഇതില്‍ ഒരെണ്ണം ഏതാണ്ട് ഏഴു മീറ്ററോളം നീളമുള്ളതായിരുന്നു. ഇതായിരുന്നു ഏശയ്യയുടെ പുസ്തകത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയ ചുരുള്‍. 1949-ല്‍ യോര്‍ദ്ദാന്‍ പുരാവസ്തു ഗവേഷകരും എക്കോള്‍ ബിബ്ളിക് പഠനകേന്ദ്രത്തി ലെ ഫാദര്‍ ഡിവുവും സംഘവും ഖുമ്രാന്‍ പ്രദേശ ത്തെ ഗുഹകളെല്ലാം വിശദമായി പരിശോധിക്കുക യും ഏതാനും ചുരുളുകളുടെ കഷണങ്ങളും കളിമണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുക്കുകയുണ്ടായി.
ഖുമ്രാനിലെ നഷ്ടശിഷ്ടങ്ങള്‍ പ്രത്യേകമായൊ ന്നും പ്രദാനം ചെയ്യുന്നില്ലെങ്കിലും അവിടെനിന്നും ലഭിച്ച ചുരുളുകളുടെ പേരില്‍ ഈ സ്ഥലം അറിയപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org