സഭാചരിത്രക്വിസ്

* സീറോ മലബാര്‍ഹയരാര്‍ക്കി സ്ഥാപിതമായ വര്‍ഷം?
– 1923 ഡിസംബര്‍ 21; പീയൂസ് 11-ാമന്‍

* സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി ലഭിച്ച മിഷന്‍ രൂപത?
– ഛാന്ദാ

* മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ ക്ലേവില്‍ പങ്കെടുത്ത ആദ്യത്തെ കേരളീയ കര്‍ദ്ദിനാള്‍?
– മാര്‍ ജോസഫ് പാറേക്കാട്ടില്‍

* സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യക്ക് പുറത്ത് ലഭിച്ച ആദ്യ രൂപത ? എന്ന്?
– ചിക്കാഗോ, 2001 മാര്‍ച്ച് 31

* യേശുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ആദ്യത്തെ മലയാള കാവ്യം
– ക്രിസ്തുഭാഗവതം; പ്രൊഫ. സി.പി. ദേവസ്യ

* 'കേരള ന്യൂമാന്‍' എന്ന് അറിയപ്പെടുന്ന മെത്രാന്‍?
– മാര്‍ ജോസഫ് കുണ്ടുകുളം

* 'പാവങ്ങളുടെ പിതാവ്' എന്ന് അറിയപ്പെടുന്ന മെത്രാന്‍?
– മാര്‍ ജോസഫ് കുണ്ടുകുളം

* 'പത്മശ്രീ' ബഹുമതി ലഭിച്ച ആദ്യത്തെ കേരള മെത്രാന്‍?
– കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറ

* മലയാളത്തിലുള്ള കുര്‍ബാനയുടെ ഉദ്ഘാടനം?
– 1962 ജൂലൈ 3

* ചങ്ങനാശേരി രൂപതയെ മെത്രാപ്പോലീത്തന്‍ അതിരൂപതയായി ഉയര്‍ത്തിയപ്പോളുണ്ടായിരുന്ന സാമന്തരൂപതകള്‍ ഏവ? ഏത് അപ്പസ്തോലിക സ്ഥാപനരേഖ വഴിയാണ് 23-ാം യോഹന്നാന്‍ മാര്‍പാപ്പ ഈ വിളംബരം നടത്തിയത്?
– a) പാല, കോട്ടയം; b) റേഞ്ഞും ചേലോരും

* പൗരസ്ത്യസഭകളുടെ കാനോനാ സംഹിത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍ പാപ്പ പ്രസിദ്ധീകരിച്ചത് എന്ന്? ഏത് ശ്ലൈഹികരേഖ മുഖേനയാണ് പ്രസിദ്ധീകരിച്ചത്?
– a) 1990 ഒക്ടോ. 18 b) സാകി കാനോനെസ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org