അനാഥബാലനും താടിക്കാരനച്ചനും

അനാഥബാലനും താടിക്കാരനച്ചനും

ഫ്രാന്‍സിസ് തറമ്മേല്‍

അവന്‍ മുളനാഴിയില്‍ കരുതിവെച്ച തിനയരി തീറ്റയായി പ്രാവുകള്‍ക്കു നല്‍കുമ്പോള്‍, ചന്തയിലുള്ളവര്‍ ഭ്രാന്തിത്തള്ളയെന്നു വിളിക്കുന്ന അമ്മൂമ്മ ദൂരെ നിന്നും അവന്‍ നില്‍ക്കുന്ന വഴിയിലൂടെ നടന്നുവരുന്നു.

അവര്‍ നടന്നുവരുന്ന വഴിയില്‍ നിന്നാല്‍ അവരുടെ കയ്യിലുള്ള ചൂരല്‍വടി വീശിയവര്‍ ആരെയും അടിക്കും. എന്നാല്‍ ഭയന്നു മാറിയാല്‍ തിനതിന്നും പ്രാക്കൂട്ടങ്ങള്‍ കഥയറിയാതെ പരവശയാകും. ഒരുപക്ഷെ നാളുകളായുള്ള ചങ്ങാത്തം ഉപേക്ഷിച്ചവര്‍ തന്‍റെ കൂടുവിട്ട് പറന്നുപോകും! എന്തും വന്നോട്ടെ!
ദൂരെനിന്നും ചൂരല്‍വടി വീശി വന്ന അവര്‍ അവനടുത്തു വന്നു നിന്നു. എന്നിട്ടൊന്ന് ഇരുത്തിമൂളി. അപ്പോഴും അവന്‍ തന്‍റെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. ഒരു നിമിഷം കഴിഞ്ഞവര്‍ പറഞ്ഞു. നിന്നില്‍ സഹനമുണ്ട്! സഹനമുള്ളവന് സ്നേഹം നല്‍കുവാനാകും! എന്നാല്‍ എത്ര ഗുണം നല്‍കാന്‍ കഴിവുള്ള വിത്തുകളും, ചന്തയിലെ നാളുകളായി തുറക്കാത്ത കടകളിലിരുന്ന് മുളച്ചു വരുന്നതുകൊണ്ട് ആര്‍ക്കെന്തു ഫലം കിട്ടാനാണ്.

അവര്‍ ചെറുചിരിയോടെ തുടര്‍ന്നത് അട്ടഹാസമാക്കി നടന്നുപോകുമ്പോള്‍ അവന്‍റെ ഹൃദയം പറഞ്ഞു – ബുദ്ധിസ്ഥിരതയില്ലാത്ത അവര്‍ ഏറ്റവും ബുദ്ധിതെളിഞ്ഞ സമയത്ത് പറഞ്ഞവാക്കുകളാണത്. ഈ ചന്തയില്‍ നടന്ന് കണ്ടവരോട് ഇരന്ന് കിട്ടുന്നതു കൊണ്ട് വിശപ്പടക്കി ജീവിച്ചാല്‍ പോരാ എന്നവന്‍ ഉറപ്പിച്ചു.

അന്നുവൈകുന്നേരം തെരുവിന്‍റെ ക്ഷേമം അന്വേഷിച്ച് വയസ്സനായ ഒരു താടിക്കാരനച്ചന്‍ വന്നു. അച്ചന്‍ ചോദിച്ചു: ഞാന്‍ ദൂരെ നിന്നാണ് വരുന്നത്, നീ എന്‍റെ കൂടെ പോരുന്നോ?

വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു ന്യൂഇയര്‍ തലേന്ന് വലിയൊരു വണ്ടി നിറയെ ഭക്ഷണത്തിനുവേണ്ട സാധനങ്ങളുമായ് ഒരു യുവവൈദികന്‍ ആ തെരുവില്‍ വന്നു, കൂടെ ആ താടിക്കാരനച്ചനും!

"നല്ല ഒരു വാക്ക്, അനുസരണയുള്ള മനസ്സ്, എന്തും വഹിക്കുവാനുള്ള സഹനം – ഇവയില്‍ നന്മ വിരിയുന്നു"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org