ദൃശ്യശ്രവണങ്ങള്‍

ഡോ. സി. വെള്ളരിങ്ങാട്ട് - [കഥ]
ദൃശ്യശ്രവണങ്ങള്‍
Published on

സാധാരണഗതിയില്‍ നായും മാര്‍ജാരനും ആജന്മ ശത്രുക്കളാണ്. എന്നാല്‍ ഒരു വീട്ടില്‍ അവര്‍ വലിയ കൂട്ടുകാരായി ജീവിച്ചു. ഒരു ദിവസം അത്താഴം കഴിഞ്ഞ് ചുറ്റും വിഗഹ വീക്ഷണം നടത്തിയിട്ട് നായ തന്റെ മെത്തയായ പഴഞ്ചാക്ക് വിരിച്ച് അതില്‍ കയറി ഒന്നു വട്ടം ചുറ്റി കിടന്നുറങ്ങി. തുടര്‍ന്ന് പൂച്ചയും അടുക്കളയുടെ ജനല്‍ വഴി ചാടിവന്ന് ചാക്കിന്റെ ഒരു മൂലയില്‍ കിടന്നുറങ്ങി.

സമയം പാതിര. എന്തോ മുകളില്‍ നിന്ന് വീഴുന്ന ശബ്ദം കേട്ട് ശ്വാനന്‍ ചാടി എഴുന്നേറ്റ് അവിടെയെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി ഒന്നും ദൃഷ്ടിയില്‍ പെട്ടില്ല. അവന്‍ ഉടനെ പൂച്ചയെ ഉണര്‍ത്തി. പറഞ്ഞു, എടാ എന്തോ താഴെ വീണു. എന്താണെന്ന് നോക്ക്. അവന്‍ നോക്കി കണ്ടുപിടിച്ചു. അവന്‍ നായോട് പറഞ്ഞു, ഭയപ്പെടേണ്ട. ഇതാ സാധനം, മുകളില്‍ക്കൂടി ഓടിപ്പോയ എലിയുടെ ഒരു രോമമാണ്. ഇതിന്റെ വീഴ്ചയാണ് നീ കേട്ടതും ഞാന്‍ കണ്ടുപിടിച്ചതും.

  • ദാനങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ നല്കപ്പെട്ടിട്ടില്ല. അതുകൊണ്ട് സനേഹത്തിന്റെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കണം. വിജയിച്ച് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കണമെങ്കില്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org