ബൈബിള്‍ പേരുകളും അര്‍ത്ഥങ്ങളും

ബൈബിള്‍ പേരുകളും അര്‍ത്ഥങ്ങളും

1. ബറാബാസ് – ലജ്ജയുടെ പുത്രന്‍, ആശയക്കുഴപ്പം
2. ബര്‍ണാബാസ് – പ്രവാചകപുത്രന്‍, ആശ്വാസപുത്രന്‍
3. ബര്‍സബാസ് – തിരിച്ചുവരവിന്‍റെ പുത്രന്‍, വിശ്രമത്തിന്‍റെ പുത്രന്‍ (സാബത്ത്)
4. ബര്‍ത്തലോമിയോ – തോളോമിയൂവിന്‍റെ പുത്രന്‍, വെള്ളം തടഞ്ഞു നിറുത്തുന്ന പുത്രന്‍
5. ബര്‍തിമേയൂസ് – മാന്യന്മാരുടെ പുത്രന്‍
6. ബാറുക്ക് – അനുഗൃഹീതന്‍
7. ബര്‍സില്ലൈ – വെറുപ്പിന്‍റെ പുത്രന്‍
8. ബത്ത്ഷീബ – ശപഥപുത്രി
9. ബേര്‍ഷേബ – ശപഥക്കിണര്‍, ഏഴാം കിണര്‍
10. ബെഹെമോത്ത് – വന്യമൃഗങ്ങള്‍
11. ബെലിയാല്‍ – ദുഷ്ടന്‍, വിലയില്ലാത്തവന്‍
12. ബെല്‍ഷാസര്‍ – നിക്ഷേപാധികാരി
13. ബെല്‍ത്തെഷാസര്‍ – രഹസ്യമായി നിക്ഷേപം കൂട്ടുന്നവന്‍
14. ബെനിയാ – കര്‍ത്താവിന്‍റെ പുത്രന്‍
15. ബെന്‍ഹദാദ് – ശബ്ദത്തിന്‍റെ പുത്രന്‍
16. ബെഞ്ചമിന്‍ – വലംകൈയുടെ പുത്രന്‍
17. ബെനോനി – എന്‍റെ ദുഃഖത്തിന്‍റെ, വേദനയുടെ പുത്രന്‍
18. ബെര്‍നിസേ – വിജയം കൊണ്ടുവരുന്ന വ്യക്തി
19. ബെഥനി – പാട്ടിന്‍റെ വീട്, ക്ലേശത്തിന്‍റെ വീട്
20. ബെത്ത് ആവെല്‍ – മിഥ്യയുടെ, ക്ലേശത്തിന്‍റെ, തിന്മയുടെ വീട്
21. ബെഥേല്‍ – ദൈവഭവനം
22. ബെഥേസ്ദ – ദയവിന്‍റെ, കരുണയുടെ ഭവനം
23. ബെത്ത്ഹോറോണ്‍ – ഉഗ്രകോപത്തിന്‍റെ വീട്
24. ബെത്ത്ഫഗേ – നേരത്തേ ഉണ്ടാകുന്ന അത്തിപ്പഴങ്ങളുടെ വീട്
25. ബേത്സൈദ – ഫലങ്ങളുടെ, ഭക്ഷണത്തിന്‍റെ, കെണികളുടെ വീട്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org