യഹൂദക്രിസ്ത്യാനികളുടെ പാഷണ്ഡതകള്‍
യഹൂദക്രിസ്ത്യാനികള്‍ ഉയര്‍ത്തി കൊണ്ടുവന്ന പാഷണ്ഡതകള്‍ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഭ നേരിടുകയുണ്ടായി. സഭയുടെ സാര്‍വത്രിക സ്വഭാവം ചില യഹൂദക്രിസ്ത്യാനികള്‍ ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സഭ അവര്‍ക്കുവേണ്ടി മാത്രമുള്ളതാണെന്ന് അവര്‍ ചിന്തിച്ചു. മോശയുടെ നിയമങ്ങള്‍ തന്നെയാണ് കൂടുതല്‍ പ്രാധാന്യത്തോടെ അവര്‍ പരിഗണിച്ചു പോന്നത്.
ചെല്സുസിന്റെ ലൈബ്രറി
രണ്ടാം നൂറ്റാണ്ടിലെ ഏറെ പ്രസിദ്ധമായ ഒരു ലൈബ്രറിയായിരുന്നു ചെല്സുസിന്റെ പേരില്‍ പണികഴിപ്പിച്ചിരിക്കുന്ന ലൈബ്രറി. ഇത് ടര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമായ എഫേസോ സിന്റെ പരിസരത്തു പണികഴിപ്പിക്കപ്പെട്ടതാണ്. 12000 ചുരുളുകള്‍ സൂക്ഷിക്ക പ്പെട്ടിരുന്ന ലൈബ്രറിയായിരുന്നു ഇത്. AD 115 നും 120 നുമിടയ്ക്കാണ് രൂപീകരണം.
ഗ്നോസ്റ്റിസിസം
രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തി ലാണ് ഈ പാഷണ്ഡത സഭയില്‍ രൂപപ്പെട്ടത്. ക്രിസ്ത്യാനികളും അല്ലാ ത്തവരുമായ ഒരുപാട് പേരുടെ ചിന്താ ധാരകളെ ഇത് സ്വാധിനിച്ചിരുന്നു. ഇതില്‍ നന്മയ്ക്കു കാരണമാകുന്ന ദൈവവും, തിന്മയ്ക്കു കാരണമാകുന്ന ദൈവവും ഉണ്ട്. ക്രിസ്തുവിനെ ദൈ വിക ജ്ഞാനത്തിന്റെ അധ്യാപകനായി മാത്രമാണ് കാണുന്നത്.
പാന്തെയോണ്
പാന്തെയോണ് എന്നു പേരുള്ള സകല ദൈവങ്ങള്‍ക്കും വേണ്ടിയുള്ള റോമിലെ അമ്പലം AD 123-125 കാലഘട്ടത്തില്‍ പുനഃനിര്‍മ്മിക്കപ്പെട്ടു. അന്നത്തെ കാലത്ത് ഒരു അത്ഭുതം തന്നെ ആയിരുന്നു ഇതിന്റെ നിര്‍മ്മിതി. പിന്നീട് ഏഴാം നൂറ്റാണ്ടില്‍ പരി. മാതാ വിന്റെയും രക്തസാക്ഷികളുടെയും പേരിലുള്ള ബസിലിക്കയായി പാന്തെ യോണ് മാറി. ഈ ബസിലിക്കയുടെ മുക ളിലാണ് പന്തക്കുസ്താ ദിനത്തില്‍ ഹെലി കോപ്റ്ററില്‍ റോസാ പൂക്കള്‍ വാര്‍ഷിക്കുന്നത്.