ഉള്ളടക്കം [Content]

Jesus's Teaching Skills - 22
ഉള്ളടക്കം [Content]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

എന്ത് പഠിപ്പിക്കണമെന്ന് അധ്യാപകര്‍ക്ക് നല്ല നിശ്ചയം വേണം. എങ്കില്‍ മാത്രമാണ് ഫലപ്രദമായ ആശയവിനിമയം നടക്കുകയുള്ളൂ. ഈശോയ്ക്ക് അതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

'മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്' (ലൂക്കാ 4,43-44) എന്നുള്ള ഈശോയുടെ വചനം അതാണ് സൂചിപ്പിക്കുന്നത്.

ദൈവരാജ്യമായിരുന്നു ഈശോയുടെ പ്രഘോഷണവിഷയം. അതിനുവേണ്ടി നിരവധി സങ്കേതങ്ങള്‍ ഈശോ ഉപയോഗിച്ചു.

പാഠഭാഗത്തെ കുറിച്ചുള്ള ആഴമായ അറിവും ബോധ്യവും അധ്യാപനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നേടിയെടുക്കാനുള്ള കഠിനമായ പരിശ്രമവും പ്രയത്‌നവും ഈശോയെപ്പോലെ എല്ലാ അധ്യാപകര്‍ക്കും ഉണ്ടാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org