വിരോധാഭാസ രീതി [Irony Method]

Jesus Teaching Skill - [No 05]
വിരോധാഭാസ രീതി [Irony Method]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

യഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളെയാണ് വിരോധാഭാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തത്വചിന്തകനായ സോക്രട്ടീസ് ഈ രീതി വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. കേള്‍വിക്കാരില്‍ ആശ്ചര്യം ജനിപ്പിച്ചുകൊണ്ട് പഠനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇതുവഴി സാധിക്കും.

ഈശോയുടെ വാക്കുകളിലും ഈ വിരോധാഭാസരീതി കാണാവുന്നതാണ്. മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും (മത്തായി 19:30), കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (ലൂക്കാ 14:35) ഇതെല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? (മര്‍ക്കോസ് 3:4) എന്ന ഒരൊറ്റ ചോദ്യത്തിലൂടെ തന്റെ വിമര്‍ശകരെ നിശ്ശബ്ദരാക്കാനും ഈശോയ്ക്കു സാധിച്ചിട്ടുണ്ട്.

വിവാഹവിരുന്നിന്റെ ഉപമ (മത്താ. 22:1-14), ഭോഷനായ ധനികന്റെ ഉപമ (ലൂക്കാ 12:16-21), അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ (ലൂക്കാ 16:1-8), ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ (ലൂക്കാ 18:9-14) എന്നിങ്ങനെയുള്ള ഉപമകളിലും ഈശോ ഈ രീതി ഉപയോഗിച്ചിട്ടുള്ളത് വ്യക്തമാണ്. കേള്‍ക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ നന്നായി ഓര്‍ത്തിരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനും അധ്യാപകര്‍ക്ക് ഈ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org