കിണറ്റിന്‍ചോട്ടിലെ പ്രണയം

Bible Homes - [03]
കിണറ്റിന്‍ചോട്ടിലെ പ്രണയം
Published on
  • അച്ചന്‍കുഞ്ഞ്

ബൈബിളിലെ ഒരു പ്രീ വെഡിങ് ഷൂട്ട് ആയാലോ!!!

ബൈബിള്‍ എടുത്തോ കൂട്ടുകാരെ...

ഉല്പത്തി 24:1-67 വായിച്ചു തുടങ്ങിക്കോ...

അബ്രഹാപ്പാപ്പക്കു മൂക്കിലൊക്കെ പല്ല് വന്നു ശെരിക്കും പ്രായായിട്ട് ഇരിക്കാണെ. ഇനിയും ഇസഹാക്ക് പയ്യന്‍സിനെ കെട്ടിക്കാണ്ട് ഇരുന്നാ ശെരിയാവൂല്ലാന്നു തോന്നിയ അപ്പാപ്പ വീട്ടിലെ Senior Servant നെ ബ്രോക്കര്‍ പണി ഏല്പിക്കുന്നു. ബ്രോക്കറേട്ടന്‍ അപ്പാപ്പന് Promise ഉം കൊടുത്ത് ഇറങ്ങി. ഇനിയാണ് ട്വിസ്റ്റും പ്രീ വെഡിങ്ങിന്റെ സെറ്റും...

സീന്‍ മെസൊപ്പൊട്ടാമിയായിലെ കിണറ്റുകരയാണ്. ചേട്ടന്റെ പ്രാര്‍ത്ഥന ആണ് മ്മ്‌ടെ ഫോക്കസ്.

അവിടെ വെള്ളം കോരാന്‍ വരുന്ന സ്ത്രീകളില്‍, 'നിന്റെ കുടം താഴ്ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍' 'ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം' എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കും ഐസക്കിച്ചായന്റെ വുഡ്ബി (ഉല്‍പത്തി 24:14).

കര്‍ത്താവേ മിന്നിച്ചേക്കണേ എന്ന് പ്രാര്‍ത്ഥിക്കേണ്ട താമസം Awesome ആയ Rabecca എത്തുന്നു. പ്രാര്‍ത്ഥിച്ചതിനും മേലെ കാര്യങ്ങള്‍ കിടിലനായി നടക്കുന്നു. ഇങ്ങനെ ഒരു പ്രീ വെഡിങ് ഷൂട്ട് ഇന്‍സ്റ്റയില്‍ പോലും കിട്ടൂലാട്ടാ.

പറഞ്ഞുവരുന്നത് നമ്മുടെ പ്രാര്‍ത്ഥനയെക്കുറിച്ചാണ് കേട്ടോ. നമ്മള്‍ ആഗ്രഹിക്കുന്നതും ദൈവം തരുന്നതും തമ്മില്‍ ലിങ്ക് ഉണ്ടാക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം സൂപ്പര്‍ ആണ്. അത് വിചാരിച്ചപ്പോലെ ആയില്ലെങ്കി ACCEPT ചെയ്യാനുള്ള മനസും മുഖ്യം ബിഗിലെ... അത് പ്രാര്‍ത്ഥിച്ചും അനുഭവിച്ചും തന്നെ നേടണം. അതിന് എല്ലാ ആശംസകളും നേരുന്നു.

ഒരു വചനം പഠിച്ചു ബ്രേക്ക് എടുത്താലോ...

  • 'അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു കര്‍ത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല.'

(ഉല്‍പത്തി 24 : 50)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org