എന്‍ nanban daa

Season 01 | BIBLE HOMES | edpisode 04
എന്‍ nanban daa
Published on
  • അച്ചന്‍കുഞ്ഞ്‌

സു...ഹൃത്ത്... നല്ല ഹൃദയം ഉള്ളവന്‍... അല്ലെ?

ഇന്ത്യയും അര്‍ജന്റീനയും സ്‌പെയിനും ഒക്കെ ഓരോരോ കപ്പുകള്‍ സ്വന്തമാക്കി തിളങ്ങി നില്‍ക്കുവാണല്ലോ. നമ്മുടെ ഈ ഫേവറേറ്റ് ടീമുകളില്‍ കുറച്ചധികം ചര്‍ച്ചയായ നല്ല കൂട്ടുകാരെ കുറിച്ച് ഓര്‍ക്കുന്നുണ്ടോ? കോഹ്ലിയേട്ടനും രോഹിത്തേട്ടനും പോലെ മെസ്സിച്ചായനും എയ്ഞ്ചലിച്ചായനും പോലെ യാമിലും വില്യംസണും പോലെ വിജയ പരാജയങ്ങള്‍ ഒരുപോലെ ആസ്വദിച്ചവര്‍... ഇവരെല്ലാം നല്ല സൗഹൃദങ്ങളുടെ പ്രാധാന്യം ഉയരേ ഘോഷിച്ചവരാണ്.

സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകം പതിനെട്ടാം അധ്യായം മുതല്‍ വ്യത്യസ്ത ടേസ്റ്റുകള്‍ ഉള്ള രണ്ട് കൂട്ടുകാരെ നമ്മള്‍ കണ്ടുമുട്ടും...

Aysheri... ബൈബിള്‍ എടുക്കാതെ എങ്ങനെയാ കണ്ടുമുട്ടുക?

വേഗം ബൈബിള്‍ ഒന്ന് കിസ് ചെയ്ത് 1 സാമുവല്‍ 18 തുറന്നേ...

ദാവീദ് ജസ്സെയുടെ മകനാണ്. അവന്റെ പണി പപ്പയുടെ ആടുകളെ മേക്കലാണ്. എന്നാല്‍ ജോനാഥാന്‍ ഇസ്രായേലിന്റെ രാജാവായ സാവൂളിന്റെ മകനാണ്.

രണ്ടുപേരും ധൈര്യശാലികള്‍ ആണ് ട്ടോ!

ഒരുവന്‍ വില്ലനായ ഗോലിയാത്തിനെ simple ആയിട്ട് എറിഞ്ഞു വീഴ്ത്തിയപ്പോ മറ്റവന്‍ ഇസ്രായേലിന് വന്‍ വിജയം നേടികൊടുക്കേം ചെയ്തു. ഇവര് ആദ്യമായി കണ്ടുമുട്ടുന്നത് മല്ലന്‍ ഗോലിയാത്തേട്ടനെ തോല്‍പ്പിച്ചിട്ടു സാവൂള്‍ രാജാവിന്റെ

അടുത്ത് ദാവീദ് എത്തുമ്പോഴാണ്. തന്റെ പപ്പയെ നൈസ് ആയിട്ടു ഡീല്‍ ചെയ്യുന്ന ദാവിദിനെ കണ്ടപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു . അവന്‍ തന്റെ മേലങ്കിയൂരി ദാവിദിനെ അണിയിച്ചു. പടച്ചട്ടയും വാളും വില്ലുമൊക്കെ അവനു കൊടുത്തു. അവന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചു ! (1 സാമുവല്‍ 18:1).

ഇടയ്ക്ക് ജോനാഥാന്റെ പപ്പതന്നെ അസൂയപൂണ്ടു സുഹൃത്തിനെ കൊന്നുകളയാന്‍ പറഞ്ഞപ്പോഴൊക്കെ അവന്‍ ദാവീദിനെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു.

ദാവീദിനെ ദൈവനാമത്തില്‍ അവന്‍ ധൈര്യപ്പെടുത്തി (1 സാമുവല്‍ 23:16). ഒടുക്കം ജോനാഥാന്‍ മരണപെട്ടപ്പോള്‍ ദാവീദ് കൊറേം കരഞ്ഞു .

വചനം പറയുന്നത് ഇങ്ങനെയാണ്: 'സോദരാ, ജോനാഥാന്‍, നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലനായിരുന്നു; എന്നോടുള്ള നിന്റെ സ്‌നേഹം സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു' (2 സാമുവല്‍ 1:26). മരണശേഷം അവന്റെ കാലുവയ്യാത്ത മകനെ ദാവീദ് സംരക്ഷിച്ചു.

കൂട്ടുകാരെ... ആരാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്‌സ്? ഈശോപ്പനും മറിയാമ്മേം അല്ലെ... അതിന്റെകൂടെ നിങ്ങളുടെ ഫേവറൈറ്റ് സെയ്ന്റ്‌സ് ആരൊക്കെ ആണ്? പിന്നെയോ... പപ്പക്കും മമ്മിക്കും കൂടെപിറപ്പുകള്‍ക്കും ശേഷം നല്ല

ഒരു സൗഹൃദവലയത്തിന്റെ ബലം നമുക്ക് അത്യന്താപേഷിതം ആണ് ട്ടോ... ഒന്ന് എഴുതി നോക്കിയാലോ കൂട്ടുകാരെ...

BEST FRIENDS : ഈശോപ്പാ, മറിയാമ്മ

FAV SAINTS : ...........................................................

GOOD FRIENDS : ....................................................................................

ഇന്ന് പഠിക്കാനുള്ള വചനം 'സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല'. (യോഹന്നാന്‍ 15: 13).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org