ആദര്‍ശമാതൃക [Role Model]

Jesus's Teaching Skills - 20
ആദര്‍ശമാതൃക [Role Model]
Published on

ഒരു ഗുരു എല്ലാ അര്‍ഥത്തിലും എല്ലാ സമയത്തും എല്ലാവര്‍ക്കും മാതൃകയായിരിക്കണം. അത് അധ്യാപനസമയത്ത് മാത്രമായിരിക്കരുത്. ജീവിതംകൊണ്ട് പഠിപ്പിക്കാനും മാതൃകയാകാനും ഗുരുക്കന്മാര്‍ക്ക് കഴിയണം.

ഇത്തരത്തില്‍ ഈശോ നല്ലൊരു മാതൃകയായിരുന്നു. ഈശോയുടെ വാക്കുകളും പ്രവര്‍ത്തികളും എല്ലാവര്‍ക്കും അനുകരിക്കാവുന്നവയായിരുന്നു. ഞാനാകുന്നു എന്നു പറഞ്ഞ് ഈശോ പഠിപ്പിച്ചതെല്ലാം ഇതിന് ഉദാഹരണങ്ങളാണ് (ഞാന്‍ ജീവന്റെ അപ്പമാകുന്നു.

യോഹന്നാന്‍ 6:48; ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. യോഹന്നാന്‍ 8:12; ഞാനാണ് വാതില്‍. യോഹന്നാന്‍ 10:9; ഞാന്‍ നല്ല ഇടയനാണ്. യോഹന്നാന്‍ 10:11; ഞാന്‍ മുന്തിരിച്ചെടിയാണ്. യോഹന്നാന്‍ 15:1)

താന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈശോ എപ്പോഴും ശ്രമിച്ചിരുന്നു. ഈശോയുടെ വാക്കുകളും ഈശോയുടെ ജീവിതവും വലിയ സാക്ഷ്യമായിരുന്നു.

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹന്നാന്‍ 15:13) എന്നരുള്‍ ചെയ്ത ഈശോ ഗാഗുല്‍ത്തായില്‍ അത് നിറവേറ്റി. ശിഷ്യഗണത്തിനു ജീവിതം കൊണ്ട് മാതൃകയായിത്തീരാന്‍ എല്ലാ ഗുരുക്കന്മാരും അശ്രാന്തം പരിശ്രമിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org