മാറ്റാം മനോഭാവം… മാറ്റാം ലോകം…

മാറ്റാം മനോഭാവം… മാറ്റാം ലോകം…

വിപിന്‍ വി. റോള്‍ഡന്റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

കൊച്ചിയിലുള്ള എന്റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ വച്ച് കാണുമ്പോള്‍ അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള അതൃപ്തിയും ദേഷ്യവും മിന്നിമറഞ്ഞുകൊണ്ടിരുന്ന മുഖഭാവം. തെല്ലിട മൗനത്തിനു ശേഷം സമ്മിശ്രവികാരങ്ങളോടെ അയാള്‍ പറഞ്ഞു, "കൊള്ളത്തില്ല സാറേ, ഈ ലോകത്തു ജീവിക്കാന്‍ കൊള്ളത്തില്ല. ഒരുത്തനേം വിശ്വാസിക്കാന്‍ പറ്റില്ല. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചുറ്റും. എവിടെയും സ്വാര്‍ത്ഥതമാത്രം. സ്‌നേഹം ആത്മാര്‍ത്ഥത തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം തന്നെ മാറിയിരിക്കുന്നു. നമ്മളെ എങ്ങനെ നശിപ്പിക്കാം, കാലുവാരാം എന്ന വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നതെന്നു തോന്നും പലരുടെയും സംസാരവും പെരുമാറ്റവും കണ്ടാല്‍. നമ്മുടെ കൂടെയുണ്ടെന്നു നാം കരു തുന്ന പലരും നമ്മളെ തക്കം കിട്ടിയാല്‍ അപമാനിക്കാനും പരാജയപ്പെടുത്താനുമാണ് നോക്കുന്നത്. ഇതൊന്നും പോരാഞ്ഞ് ലോകം മുഴുവന്‍ അസമാധാനവും, പട്ടിണിയും, യുദ്ധങ്ങളും, ഭീകരാക്രമണവും… മനഃസമാധാനം നഷ്ടപ്പെട്ട ജീവിതത്തിന് ഒരര്‍ത്ഥവും കാണാനാകുന്നില്ല. നന്മയല്ല, തിന്മനിറഞ്ഞതാണീ ലോകം." ഒറ്റശ്വാസത്തില്‍, വിഷാദഛായയുള്ള മുഖഭാവത്തോടെ, നിരാശ കലര്‍ന്ന വാക്കുകള്‍ എനിക്കു സമ്മാനിച്ച് ജീവിതത്തില്‍ അനേകം നഷ്ടങ്ങളും കോട്ടങ്ങളും സംഭവിച്ച അയാള്‍ താഴേയ്ക്കു നോക്കി എന്റെ കണ്‍സള്‍ട്ടേഷന്‍ മുറിയിലിരുന്നു.
'മാതൃഭൂമി' സംഘടിപ്പിച്ച മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ഒരു പേരന്റിംഗ് പരിശീലന പരിപാടിയില്‍ ക്ലാസ്സ് എടുക്കവേ ഒരു സ്ത്രീ എണീറ്റുനിന്ന് ഇങ്ങനെ പറഞ്ഞു, "സാറേ ചുറ്റുപാടുമുള്ള പല പ്ര ശ്‌നങ്ങളെക്കുറിച്ചും സമൂഹത്തിലെ ദോഷങ്ങളെക്കുറിച്ചും ഇവിടെ പങ്കെടുക്കുന്ന പലരും ആശങ്ക പങ്കുവെച്ചതു കേട്ടു. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ ഈ ലോകം സുന്ദരമാണ്. വാസയോഗ്യമാണ്, നല്ലതാണ്. അസ്വസ്ഥതകളുണ്ടെങ്കിലും നന്മയുടെയും, സന്തോഷത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും ഒട്ടേറെ നല്ല അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ മനോഭാവവും ചിന്തകളുമാണ് നമ്മെ സന്തോഷിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതും എന്നാണ് എനിക്ക് തോന്നുന്നത്. പറഞ്ഞവസാനിപ്പിക്കും മുമ്പു തന്നെ ഹര്‍ഷാരവങ്ങളോടെ കൈകളടിച്ച മറ്റുള്ളവരെ നോക്കി സന്തോഷപൂര്‍വ്വം അവരിരുന്നു. എല്ലാവരും ഹാപ്പി.

ഒരേ ലോകം രണ്ടു ശരികള്‍

മേല്പറഞ്ഞത് രണ്ടു സാഹചര്യങ്ങള്‍. രണ്ടു വ്യക്തികളുടെ പരാമര്‍ശങ്ങള്‍. ഒരേ ഒരു ലോകത്തേക്കുറിച്ച് കേട്ട രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍; കാഴ്ചപ്പാടുകള്‍ രണ്ടു ശരികളുണ്ട്. യാഥാര്‍ത്ഥ്യങ്ങളുണ്ട്. ചുറ്റും കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്ന സാമൂഹ്യാന്തരീക്ഷമുണ്ടെങ്കിലും, അസമാധാനത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുണ്ടെങ്കിലും ജനിച്ചുവീണ നാം സന്തുഷ്ടരായി ജീവിച്ചേ പറ്റൂ. അതു നമ്മുടെ അവകാശവുമാണ്. അസ്വസ്ഥതയുടെ പൊടിപടല ങ്ങള്‍ക്കിടയിലും സ്വസ്ഥതയുടെ ലില്ലിപ്പൂക്കളുമായി സ്മാര്‍ട്ടായി ജീവിക്കാന്‍ ചില മനഃശാസ്ത്ര വഴികളും നുറുങ്ങു ചിന്തകളുമിതാ.

1) കണ്ടു കണ്ടു കണ്ടില്ല, കേട്ടു കേട്ടു കേട്ടില്ല:

ഇതൊരു സിനിമാഗാനമാണ്. കണ്ടെങ്കിലും കാണാതിരിക്കാനും കേട്ടെങ്കിലും കേള്‍ക്കാതിരിക്കാനും മനുഷ്യനുള്ള അപാരകഴിവാണ് (Selective Attention) സൂചന. കേട്ടതിന്റെയും കണ്ടതിന്റെയും പിന്നാലെയുള്ള ഓട്ടം അവസാനിപ്പിക്കാം. തള്ളേണ്ടതു തള്ളിക്കളഞ്ഞോളൂ. ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊണ്ടോളൂ. എങ്കിലും ജീവതം സ്മാര്‍ട്ട്… ഹാപ്പി.

2) ചുറ്റും നോക്കി ചുറ്റേണ്ട. ചുറ്റിയടിച്ചു വീഴേണ്ട:

വലത്തും ഇടത്തും മുമ്പിലും പുറകിലുമെല്ലാം പ്രശ്‌നങ്ങള്‍ കാണും. ചുറ്റിത്തിരിഞ്ഞതില്‍ നോക്കി ജീവിച്ചാല്‍ ചുറ്റിയടിച്ചു വീഴും. നോട്ടം മുന്നോട്ടാകട്ടെ. വലിയ സ്വപ്നങ്ങളും ഉയര്‍ന്ന ജീവിതലക്ഷ്യങ്ങളും കൂട്ടുവേണം. എങ്കില്‍ ചെറുതടസ്സങ്ങള്‍ പൊടിപൊടി… തവിടുപൊടി.

3) ചങ്ങാതി നന്നായാല്‍ തന്തനാനേനാ… അല്ലേല്‍ തുംന്തനാനേന:

കണ്ണാടി വേണ്ടാത്രെ. ഇതു പഴംമൊഴി. പുതുമൊഴിയും ഇതുതന്നെ. വന്നുകേറിയ നിന്നെയും, വലിഞ്ഞു കയറിയതിനെയും, വഴിയില്‍ നിന്നു കിട്ടിയതിനെയും, വെറുതെ കിട്ടിയതിനെയുമൊക്കെ 'കൂട്ടുകാരാക്കി' ജീവിതം. 'തുംന്തനാനേ'യാക്കിയവര്‍ അനവധി. പരിചയക്കാരും മിണ്ടിയവരുമെല്ലാം കൂട്ടുകാരല്ല. നോക്കീം കണ്ടും അടുത്ത, സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക. Choose your friends wisely. ദുഃശീലങ്ങളിലേയ്ക്കും നാശത്തിലേയ്ക്കും പ്രലോഭിപ്പിക്കുന്ന ആ 'അടുത്ത കൂട്ടുകാരെ' അങ്ങ് 'ഡൈ വോഴ്‌സു' ചെയ്‌തേക്കൂ. പോസിറ്റീവായി ചിന്തിക്കുന്ന, പ്രചോദിപ്പിക്കുന്ന കൂട്ടുകാര്‍ കൂടെ വേണം. വേഗം കണ്ടുപിടിച്ചോളൂ. എങ്കിലേ ജീവിതം സ്മാര്‍ട്ടാകൂ…

4) വയറിന് ചോറ്…. മനസ്സിനോ?

മലയാളി തന്റെ വയറിന് പൊതുവേ കൊടുക്കുന്നത് ചോറും കറികളുമാണ്. ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധയുമുണ്ട്. പക്ഷേ, മനസ്സിനോ?… നാം കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ മനസ്സിന്റെ ഭക്ഷണം. ടിവിയിലും ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും പുസ്തകങ്ങളിലും നാം തേടുന്നത് പ്രലോഭനനിമിഷങ്ങളോ അതോ പ്രചോദനമോ? മനസ്സ് തിന്മ തിന്നാല്‍ ഉള്ളില്‍ തിന്മ വളരും. നന്മ തിന്നാല്‍ നാം സദാ സന്തോഷചിത്തരാകും… മനസ്സിന് നല്ലതു കൊടുക്കൂ അടിപൊളിയാകും നമ്മള്‍…

5) തോല്ക്കാന്‍ ഭയക്കേണ്ട… തിരികെ വരാനും

ജീവിതവഴിയില്‍ കാലിടറാം… മൂക്കിടിച്ചു വീണേക്കാം. വീണിടത്തു കിടന്നു മോങ്ങണ്ട, തേങ്ങേണ്ട, 'ധിം തരികിടതോം' പറഞ്ഞ് ചാടിയെണീക്കുക. വീണ്ടും പരിശ്രമിക്കുക. ശ്രമങ്ങള്‍ക്കിടയില്‍ വീണു പോകുന്നതല്ല പരാജയം. എണീക്കാത്തതും എഴുന്നേല്ക്കാന്‍ ശ്രമിക്കാത്തതുമാണ് പരാജയം. ഏതു കുഴിയില്‍നിന്നും തിരിച്ചു വരിക നിങ്ങളുടെ കര്‍ത്തവ്യം… ജന്മാവകാശം… mind it.

6) ആകാശവാണി… ഇന്നത്തെ പരിപാടി: കുറ്റം, പരദൂഷണം

നല്ല പരിപാടിയല്ലേ?.. നാലാളെ കുറ്റം പറഞ്ഞാല്‍ മാത്രം ആത്മസംതൃപ്തി കിട്ടുന്നവരുണ്ട്. വേണ്ടാട്ടോ 'പരദൂഷണ വെടിപറച്ചില്‍' മഹോത്സവങ്ങളില്‍ നിന്നും തലയൂരുക. ശീലം മാറ്റുക. ആരുടെയും കുറ്റം പറയാതിരിക്കുക, ഗോസിപ്പൂ പരത്താതിരിക്കുക എന്നത് സ്മാര്‍ട്ടായി ജീവിക്കുന്നവരുടെ വിജയരഹസ്യം. സ്‌നേഹപൂര്‍വ്വം തിരുത്തികൊടുക്കാം. കുറ്റം കേട്ട് മനഃപരിവര്‍ത്തനം വന്നവരില്ല എന്നത് മറക്കരുത്.

7) മെയ്ക്കപ്പിടാം മുഖത്ത്, പുഞ്ചിരികൊണ്ട്

മലയാളി ശീലങ്ങളില്‍ ഇല്ലാത്ത സദ്ഗുണം. മുഖത്ത് പൗഡറും പേസ്റ്റുമല്ല വേണ്ടത്; പുഞ്ചിരിയാണ്. ഹൃദയത്തില്‍നിന്ന് നന്മയുടെ പുഞ്ചിരി മുഖത്ത് നിറയട്ടെ. ആരും നിങ്ങളെ സ്‌നേഹിക്കും, ആദരിക്കും.

8) നല്ലതു കണ്ടാല്‍ പറഞ്ഞോളൂ… കണ്ടു പറഞ്ഞോളൂ…

അഭിനന്ദിക്കാന്‍ പിശുക്കേണ്ട. പറയുന്നവനും കേള്‍ക്കുന്നവനും സന്തോഷമുണ്ടാകുന്ന ഏറ്റം നല്ല ശീലം. പ്ലാസ്റ്റിക് വാക്കുകള്‍ വേണ്ട. ആര്‍ട്ടിഫിഷ്യല്‍ വേണ്ട മനസ്സില്‍ത്തട്ടി നല്ലതു പറയൂ… ഉത്തമ വ്യക്തിത്വം തനിയെ നിങ്ങളില്‍ ഉണര്‍ന്നു വരും.

9) ശ്വസിക്കാം… ആത്മവിശ്വാസം…

ആനയ്ക്ക് ആനയുടെ ശക്തി അറിയാത്തത് ആത്മപരിശോധന ചെയ്യാനുള്ള ബുദ്ധിയും ചിന്താശേഷിയുമില്ലാത്തതുകൊണ്ടാണ്. ഇടയ്ക്ക് ആന ചിന്തിക്കുന്ന നേരമാണ് മദംപൊട്ടല്‍!! അപ്പോള്‍ മനസ്സിലാകും. ആന ആരാണെന്ന്. സ്വയം കണ്ടെത്തി, കഴിവുകളെ പരിപോഷിപ്പിച്ച് വളര്‍ത്തുക. "എന്നെക്കൊണ്ടിതു പറ്റും" എന്ന ചിന്തയാണ് ആത്മവിശ്വാസം. ജീവിതം സ്മാര്‍ട്ടാകാന്‍ ഈ വിശ്വാസം തന്നെ വേണം. കുറവുണ്ടെങ്കില്‍ "കോണ്‍ഫിഡന്‍സ് തെറാപ്പി" ചെയ്യുക. മനഃശാസ്ത്രജ്ഞന്‍ സഹായിക്കും.

10) ഇന്നലെകളോട് പൊറുക്കാം, മറക്കാം, പുതുജീവിതം തുറക്കാം

'ഇന്ത്യന്‍ സൈക്കോളജി' പ്രകാരം അറിവുകളും തിരിച്ചറിവുകളും പാഠങ്ങളും നന്മകളും ഉള്‍ക്കൊണ്ടതിനു ശേഷം ഇന്നലെകളെ ഉപേക്ഷിക്കുക… ഇന്നിലും നാളേയ്ക്കുമായി ജീവിക്കുക എന്നത് വിജയതന്ത്രം. പലരും ജീവിക്കുന്നത് ഇന്നലെകളിലെ പരാജയങ്ങളിലും വേദനകളിലുമാണ്. പക്ഷേ, അതെല്ലം കടന്നുപോയി. നമ്മുടെ കയ്യിലുള്ളത് ഈ നിമിഷം മാത്രമാണ്. So, learn from the past, forgive to the past, forget to the past, leave the past and live in happiness.

ഒരു വട്ടം… പലവട്ടം

മേല്പറഞ്ഞ കുഞ്ഞന്‍ ചിന്തകള്‍ ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം, പലവട്ടം പരിശോധിക്കുക, പരിശീലിക്കുക. "നിത്യാഭ്യാസി ആനയെ എടുക്കും" എന്നതുപോലെ സ്മാര്‍ട്ടായി ജീവിക്കണമെങ്കില്‍ നമുക്കും വേണം പ്രാക്ടീസ്. കൂടാതെ എല്ലാ ദിവസവും രാവിലെ സ്വയം ചോദിക്കുക: (അാ ക വമുു്യ?) ഞാന്‍ സന്തോഷവാനാണോ? (അാ ക ൃലഹമഃലറ?) ഞാന്‍ ശാന്തനാണോ? (അാ ക രീിളശറലി?േ) ഞാന്‍ ആത്മവിശ്വാസമുള്ളവനാണോ?… ഉത്തരം 'അതെ' എന്നാണെങ്കില്‍ നാം ശരിയായ ൃേമരസ ലാണ്. 'അല്ല' എന്നാണെങ്കില്‍ എന്റെ സന്തോഷം, ശാന്തത, ആത്മവിശ്വാസം കാറ്റിപ്പറത്തിക്കളഞ്ഞതാര്? എന്ത്? എന്ന് കണ്ടെത്തുക; പരിഹരിക്കുക. നിരന്തരമായി ശ്രമിച്ചിട്ടും പറ്റുന്നില്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെ നമ്മുടെ ഈ 'സ്മാര്‍ട്ട് ലൈഫ്' തിരികെപ്പിടിക്കാന്‍… റീച്ചാര്‍ജ്ജ് ചെയ്യുക. 'സാഗര്‍ ഏലിയാസ് ജാക്കി' റീ ലോഡഡ് എന്ന സിനിമാ പേര് പോലെ നമുക്കും നമ്മുടെ ജീവിതം തിരികെക്കൊണ്ടുവരാം. സ്മാര്‍ട്ടായി ചിന്തിച്ച്, സ്മാര്‍ട്ടായി ചിരിച്ച്, സ്മാര്‍ട്ടായി സ്‌നേഹിച്ച്, സ്മാര്‍ട്ടായി മറ്റുള്ളവരെ സഹായിച്ച്, സ്മാര്‍ട്ടായി ജീവിക്കാം… "change the world by changing me" എന്നാണ് നമുക്കു നമ്മെ മാറ്റിക്കൊണ്ട്, നമ്മുടെ കാഴ്ചപ്പാടുകളും മനോഭാവവും മാറ്റിക്കൊണ്ട് ഈ ലോകത്തെത്തന്നെ മാറ്റാനാകും. അത്തരം ഒരു സുന്ദരലോകം നമുക്കൊന്നായി പടുത്തുയര്‍ത്താം. Have a smart life… വിജയീഭവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org