ചെറുപുഷ്പത്തിന്‍റെ ത്യാഗപ്രവൃത്തികള്‍

സുകൃതസമ്പാദനത്തില്‍ ആരെയും മുന്നിലാകാന്‍ അനുവദിക്കില്ല എന്ന തീക്ഷ്ണതയാല്‍ നിറഞ്ഞിരുന്ന ചെറുപുഷ്പം തന്‍റെ ജീവിതത്തില്‍ ചില കര്‍ശനനിയന്ത്രണങ്ങള്‍ വരുത്തി. "എന്തിനും ഏതി നും ഉടനടി ശേഷം പറയുക", "എടുത്തുചാടി മറുപടി പറയുക" എന്ന പ്രവണതയെ അവള്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കി. ചെറിയ ചെറിയ ഉപവി പ്രവൃത്തികള്‍ ശീലിച്ചു. ഇരിക്കുമ്പോള്‍ പുറംചാരാതെ ഇരിക്കുക എന്ന പരിത്യാഗപ്രവൃത്തി മരണംവരെ ആരും അറിയാതെ അനുഷ്ഠിച്ചുപോന്നു. ഈ ചെറിയ ത്യാഗപ്രവൃത്തികള്‍ എത്രയും സ്നേഹതീക്ഷ്ണതയോടെ നിര്‍വ്വഹിച്ച് ആത്മാക്കളുടെ വിശുദ്ധീകരണത്തിനായി കാഴ്ചവെച്ചു. വിശുദ്ധര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിസ്സാരകാര്യങ്ങള്‍പോലും ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പണം ചെയ്യുന്നു. ഇവയൊക്കെയുടെയും അതിസ്വാഭാവികമൂല്യം ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org