കുട്ടികളില്‍ നല്ലശീലങ്ങള്‍ വളര്‍ത്താം നിലനിര്‍ത്താം

കുട്ടികളില്‍ നല്ലശീലങ്ങള്‍ വളര്‍ത്താം നിലനിര്‍ത്താം

സി. ഡോ. പ്രീത സി.എം.സി.

സി. ഡോ. പ്രീത സി.എം.സി.
സി. ഡോ. പ്രീത സി.എം.സി.

മാതാപിതാക്കളുടെ ആഗ്രഹമാണ് തങ്ങളുടെ മക്കള്‍ നല്ല സ്വഭാവമുള്ള മിടുക്കരായി വളരണമെന്നത്. മാതാപിതാക്ക ളാണ് കുട്ടികളിലെ നല്ല ശീല ങ്ങള്‍ക്ക് അടിസ്ഥാനമിടുന്നവര്‍. കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു, കണ്ടുപഠിക്കുന്നു, അനുകരി ക്കുന്നു. അവരുടെ മുന്നിലെ അനുകരിക്കാനുള്ള മാതൃക മാതാപിതാക്കളാണ്. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തി നല്ല പെരുമാറ്റ രീതിയില്‍ നില നില്ക്കാന്‍ മാതാപിതാക്കളോളം ഉത്തരവാദിത്വമുള്ള മറ്റാരും കുട്ടിയുടെ ജീവിതത്തിലില്ല. ജീവിതകാലം മുഴുവന്‍ നില നില്ക്കുന്ന ഈ നല്ലശീലങ്ങള്‍ ഒന്നോ, രണ്ടോ ദിവസങ്ങള്‍ കൊണ്ടോ, ആഴ്ചകള്‍കൊ ണ്ടോ, മാസങ്ങള്‍കൊണ്ടോ മാത്രം പൂര്‍ത്തിയാക്കുന്ന ഒന്നല്ല. കുട്ടികള്‍ ചെയ്ത് കാണണമെ ന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആദ്യം മാതാപിതാക്കള്‍ ചെയ്ത് കാണിച്ചാല്‍ അവര്‍ അതുകണ്ട് അനുകരിക്കുന്നു, ആവര്‍ത്തി ക്കുന്നു, ശീലമാക്കുന്നു. നല്ല സ്‌കൂളില്‍ വിട്ട് നല്ല വിദ്യാഭ്യാസം നല്കി ജീവിത നിലവാരം ഉയര്‍ത്താന്‍ പ്രോത്സാഹിപ്പിക്കു ന്നതോടൊപ്പം തന്നെ നല്ല വ്യക്തിത്വത്തിന് ഉടമകളാകാന്‍ നല്ലശീലങ്ങള്‍ പരിശീലിപ്പിക്കേ ണ്ടതും ആവശ്യമാണ്. കുട്ടികള്‍ നല്ല നല്ല ശീലങ്ങള്‍ വളര്‍ത്തു ന്നതും വീട്ടിലാണ്. ശാരീരികാ രോഗ്യത്തോടൊപ്പംതന്നെ മാന സികാരോഗ്യത്തിലും അംഗീകാരത്തിലും ആത്മീയതയിലും വളരാന്‍ കഴിയുന്നു.

നല്ല കാര്യങ്ങള്‍ കണ്ടും കേട്ടും കഥകളിലൂടെയും കാര്യത്തിലൂടെയും പരിശീലിക്കുവാനുള്ള സ്‌നേഹമുള്ള അന്തരീക്ഷമാണ് നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ കുട്ടികളെ സഹായിക്കുന്നത്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഉത്തര വാദിത്വം ചെറുതല്ല വലുതാണ്. പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തില്‍ വീടുതന്നെ വിദ്യാലയമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ നല്ല ശീലങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ കുട്ടികള്‍ പഠിക്കട്ട, പരിശീലിക്കട്ടെ.

ഈ ദിവസങ്ങളില്‍ അധിക സമയവും വീടുകളില്‍ തന്നെ സമയം ചെലവഴിക്കുമ്പോള്‍, കുട്ടികളെ, അവരുടെ പെരുമാറ്റ രീതികളെ കൂടുതല്‍ ശ്രദ്ധിക്കു വാനും, ശ്രവിക്കുവാനും, അവ രോടൊപ്പം സമയം ചെലവഴി ക്കാനും കഴിയുമ്പോള്‍ അവരില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കു ന്ന നല്ല ശീലങ്ങള്‍ പരിശീലിപ്പി ക്കുക. ആവര്‍ത്തിക്കുന്ന പ്രവൃത്തി അവരുടെ ശീലമായി ത്തീരുന്നു. അടിച്ചേല്പിക്കാതെ ആദ്യം മാതാപിതാക്കള്‍ ചെയ്തു കാണിക്കുമ്പോള്‍ അവര്‍ കണ്ട് അനുകരിക്കുന്നു. രാവിലെ കൃത്യസമയത്ത് എഴുന്നേല്ക്കുക. ചിട്ടയായ ജീവിതക്രമം കുട്ടിയുടെ ശീല മായി മാറുന്നു. ശാരീരിക ശുചിത്വം കുട്ടികള്‍ക്ക് ആരോ ഗ്യം പ്രദാനം ചെയ്യുകയും, വ്യായാമം ഉന്മേഷം പകരുകയും ചെയ്യുന്നു. പ്രഭാതംതന്നെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുക. ജീവിതത്തില്‍ ഏതൊരു പ്രധാനകാര്യത്തിനു മുമ്പും പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന കുട്ടി അതു ശീലമാക്കുമ്പോള്‍ ആത്മീയ ആരോഗ്യത്തില്‍ വളരുന്നു. വീട്ടില്‍ പാകം ചെയ്യു ന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക. ഈ അവധികാലത്ത് അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിച്ചാല്‍ ഭാവിയില്‍ ഉത്തര വാദിത്വമുള്ളവരായി വളര്‍ന്ന് അധ്വാനത്തെ സ്‌നേഹിക്കാന്‍ പഠിക്കും. മുറി വൃത്തിയായി സൂക്ഷിക്കുവാനും എടുത്ത വസ്തുക്കള്‍ യഥാസ്ഥാനത്ത് തിരികെവയ്ക്കാനും ശീലി പ്പിക്കുക. കൃത്യമായ പഠനരീതി പരിശീലിക്കുന്ന കുട്ടികള്‍ ഉന്നതിയിലേക്ക് ഉയരുന്നു. പരാജയങ്ങളെയും, തിരുത്തലു കളെയും അംഗീകരിക്കാന്‍ പരിശീലിപ്പിക്കുന്നതിനോടൊപ്പം, തെറ്റുപറ്റിയാല്‍ സോറി പറയാ നും, ഉപകാരത്തിന് നന്ദിപറയാ നും പരിശീലിക്കാന്‍ ജീവിത മാതൃക വീട്ടില്‍ തന്നെ വേണം. വീട്ടില്‍ പ്രായമായ മാതാപിതാ ക്കളെ സഹായിക്കാനും, മുതിര്‍ ന്നവരെ ബഹുമാനിക്കാനും, താഴെയുള്ളവരെ താഴ്ത്തി പറ ഞ്ഞ് പരിഹസിച്ച് മുറിവേല്പി ക്കാതിരിക്കാനും, മറ്റുള്ളവരോട് മര്യാദയോടും മാന്യമായും സംസാരിക്കാനുള്ള ശീലവും കുട്ടികള്‍ വീട്ടില്‍ നിന്നുതന്നെ പഠിക്കണം. കുട്ടികള്‍ വായനാ ശീലം വളര്‍ത്തേണ്ടതും വായി ക്കാന്‍ അറിയാത്ത കുട്ടികള്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ വായിച്ച് വിവരിച്ച് കൊടുക്കുവാന്‍ ചുമതലപ്പെടുത്തുകയും, മാതാപിതാക്കള്‍ അത് ഏറ്റെടു ക്കുകയും ചെയ്താല്‍ കുട്ടി കളിലെ വായനാശീലം വര്‍ദ്ധി ക്കുന്നതിനോടൊപ്പം തന്നെ അവരിലെ ഭാവനാശക്തിയും ഉണരും. വീട്ടില്‍ തന്നെ പൊതുസ്ഥലങ്ങള്‍ വൃത്തിയാ ക്കിയിടാന്‍ പ്രോത്സാഹിപ്പിക്കു വാനും, വെള്ളം, വൈദ്യുതി ഇവയുടെ ഉപയോഗം മിതപ്പെടു ത്തുവാനും കുട്ടികളെ ശീലിപ്പി ക്കണം. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണം. അധിക സമയം ടി.വി., മൊബൈല്‍, ടാബ്, ലാപ്‌ടോപ്പ് ഇവയുടെ മുമ്പില്‍ ഇരിക്കുന്ന കുട്ടികള്‍ നിസംഗരാകുന്നു. സഹോദര ങ്ങളും സുഹൃത്തുക്കളും വീട്ടുകാരുമായും കളിക്കാനും പങ്കുവയ്ക്കാനും പഠിക്കുന്ന കുട്ടികള്‍ അപരനെ കുറിച്ച് ചിന്തിക്കാനും അവരുടെ ആവ ശ്യം മനസ്സിലാക്കി പ്രവര്‍ത്തി ക്കാനും അവനവന്റെ ലോക ത്തേക്ക് ഒതുങ്ങാതെ അപരനി ലേക്ക് ഇറങ്ങാനും പരിശീലിക്കു ന്നു. മാതാപിതാക്കളുടെ അധ്വാ നം കണ്ടു വളരുന്ന, കൂടെ നിന്നു പഠിക്കുന്ന കുട്ടികള്‍ അവരുടെ സമ്പാദ്യശീലം വളര്‍ത്താനും പരിശീലിക്കുന്നു. അവനവന്റെ ആവശ്യങ്ങള്‍ അറിയിക്കാനും, വേണ്ടത് ചോദിച്ചു വാങ്ങാനും, സത്യ സന്ധമായി പെരുമാറാനും വീട്ടില്‍ നിന്നുതന്നെ നോക്കി പഠിക്കുന്ന കുട്ടി ആത്മവിശ്വാസ ത്തില്‍ വളരുന്ന ശീലത്തിലേക്ക് എത്തുന്നു.

മക്കളെ മനസ്സിലാക്കുകയും, സ്വന്തം ജീവിതം തന്നെ അവര്‍ക്ക് മാതൃകയാക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് പാഠപുസ്തകത്തില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും സഹ കരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന തിനുമുമ്പ് വീട്ടില്‍ നിന്നുതന്നെ പഠിക്കാന്‍ അവസരം നല്കുന്ന വര്‍. വീട്ടില്‍ നിന്നു പഠിക്കുന്ന ഈ നല്ലശീലങ്ങള്‍ ജീവിതാ ന്ത്യം വരെ കാത്തുസൂക്ഷി ക്കാന്‍ കുട്ടികള്‍ പരിശീലിക്കു ന്നു. നല്ല കാര്യങ്ങള്‍ കണ്ടും കേട്ടും കഥകളിലൂടെയും കാര്യത്തിലൂടെയും പരിശീലി ക്കുവാനുള്ള സ്‌നേഹമുള്ള അന്തരീക്ഷമാണ് നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ കുട്ടികളെ സഹായി ക്കുന്നത്. ഇക്കാര്യത്തില്‍ മാതാ പിതാക്കളുടെ ഉത്തരവാദിത്വം ചെറുതല്ല വലുതാണ്. പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തില്‍ വീടുതന്നെ വിദ്യാലയമായി മാറിക്കൊണ്ടിരി ക്കുമ്പോള്‍ നല്ല ശീലങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ കുട്ടികള്‍ പഠിക്കട്ട, പരിശീലി ക്കട്ടെ. ഇന്നത്തെ കുട്ടികള്‍ നാളത്തെ നല്ലശീലമുള്ള പൗരന്മാരായി വളര്‍ന്ന് നാടിന് നന്മചെയ്യുന്നവരായിത്തീരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org