വിരാമതിലകം

വിരാമതിലകം

ഇതൊക്കെ എന്തിന് ഇവിടെ പറയണം?

ഇവിടെയാണ് പറയേണ്ടത്. മറ്റെവിടെ നിന്നും വ്യത്യസ്തമായി, വിവാഹം ഇവിടെ ഒരു കൂദാശയാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കേണ്ടതായതിനാല്‍ വിവാഹ ആലോചന മുതല്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിട്ടും, വിവാഹത്തിനായ് ദിവസങ്ങളെടുത്ത് വധുവിനെയും വരനെയും ഒരുക്കിയിട്ടും ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്ന സമൂഹം എന്ന സ്ഥാനം നമ്മള്‍ തന്നെ നിലനിറുത്തുന്നു.
Indian kitchen എന്ന സിനിമ ഒരു സുവിശേഷമാണ്. ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ അയല്‍ക്കാരനോ അമ്മാവനോ വേണ്ടിയല്ലാതെ സ്വന്തം മനഃസാക്ഷിക്ക് വേണ്ടി ഈ സിനിമ കാണണേ. നായകനോ നായികയോ അല്ലെങ്കിലും ഏതെങ്കിലുമൊന്നോ ഒന്നിലധികമോ കഥാപാത്രം നമ്മള്‍ തന്നെ ആയിരിക്കും.
നമ്മുടെ അടുക്കളകളും കിടപ്പറകളും മഹത്തരമായ് മാറട്ടെ.  ആമേന്‍

മരിയ റാന്‍സം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org