ഈശ്വര തുല്യനായ പിതാവ്

ഈശ്വര തുല്യനായ പിതാവ്

കഥ
റോസ്മരിയ തോമസ് മാളിയേക്കല്‍

നിറഞ്ഞ് കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി നില്‍ക്കുമ്പോള്‍ ജോണ്‍ തന്റെ കഴിഞ്ഞുപോയ നാളുകളെക്കുറിച്ച് പറഞ്ഞു തുടങ്ങി. വളരെ ചെറിയ പ്രായത്തില്‍ മാതാവ് നഷ്ടപ്പെട്ട തനിക്ക് എല്ലാം തന്റെ സ്‌നേഹനിധിയായ പപ്പയായിരുന്നു. ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം. എനിക്ക് വേണ്ടി പപ്പ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും മാറ്റിവെച്ചു. എനിക്കായി വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയായി. ദൈവാശ്രയത്തിലും അനുസരണയിലും ജീവിക്കുന്നതിന് ഒരു നിഴലായ് പപ്പ എന്നും കുടെ ഉണ്ടായിരുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒന്നും ചിന്തിക്കാതെ എനിക്കായി മാത്രം പപ്പ ജീവിച്ചു. എന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും പപ്പ നിറകണ്ണുകളോടെയും നിറഞ്ഞ സന്തോഷത്തോടെയും നോക്കി കണ്ടു. ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ജോണിന്റെ തൊണ്ടയിടറി. എന്നിട്ടവന്‍ വളരെയധികം സ്‌നേഹത്തോടെ തന്റെ പപ്പയെ വേദിയിലേയ്ക്ക് ക്ഷണിച്ചു: ഒരു ചെറിയ വടിയും കുത്തിപ്പിടിച്ച് ഒരു മനുഷ്യന്‍ സ്റ്റേജിലേയ്ക്ക് കയറി; വലതുകാലില്ലാത്ത അയാള്‍ ജോണിന്റെ തോളത്ത് താങ്ങിയാണ് നിന്നത്. മൈക്ക് കൈയിലെടുത്ത് ജോണ്‍ പറഞ്ഞു: ഇതാണെന്റെ പപ്പ. എന്റെ ദൈവം. പപ്പയുടെ വലതു കാലാണ് ഞാന്‍…

സദസ്സിലുണ്ടായിരുന്ന മുഴുവനും ആളുകള്‍ എണീറ്റു നിന്നു കൈയടിച്ചു…

(കൂട്ടുകാരെ നിങ്ങളുടെ വിലപ്പെട്ട രചനകള്‍ തപാലിലും വാട്‌സ്ആപ്പിലും (9387074695) അയച്ചു തരൂ. മികച്ച രചനകള്‍ പ്രസിദ്ധീകരിക്കുന്നതാണ്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org