ഹെല്‍ത്ത് ടിപ്‌സ്

ഹെല്‍ത്ത് ടിപ്‌സ്

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ ലിസി ഹോസ്പിറ്റല്‍

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിതീവ്രമാകു ന്ന ഈ സമയത്ത് കുട്ടികളായ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം…

1) കൃത്യമായി മാസ്‌ക് ധരിക്കുക
2 വയസ്സിനു മുകളിലുള്ള എല്ലാ കുഞ്ഞുമക്കളും മൂക്കും വായും അകത്തായിരിക്കുന്ന രീതിയില്‍ ശരിയായ വലുപ്പത്തിലുള്ള മാസ്‌ക് മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരം ധരിക്കുക യും അണുവിമുക്തമാക്കുകയും ചെയ്യുക.

2) കൈകള്‍ ശുചിയാക്കുക
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോ പ്പുപയോഗിച്ച് നന്നായി കഴുകുക. മുഖത്ത് സ്പര്‍ശിക്കുന്നതിനുമുമ്പ് കൈകള്‍ നിര്‍ബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.

3) അകലം പാലിക്കുക
നടക്കുമ്പോഴും ഇരിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുക. അന്യ ആളുകള്‍ വീടുകളില്‍ വരുമ്പോള്‍ അവരുമായി ഒരു മീറ്റര്‍ എങ്കി ലും അകലം പാലിച്ച് മാസ്‌ക് ധരിച്ച് സംസാരിക്കുക.

4) ആള്‍ക്കൂട്ടം ഒഴിവാക്കുക
വീട്ടില്‍ നിന്നും പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടിയുളള കളികളും ബന്ധുജനങ്ങളെ സന്ദര്‍ശിക്കലും വിവാഹം പോലുളള പരിപാടികളും പരമാവധി ഒഴിവാക്കുക.

5) വ്യായാമം ചെയ്യുക
ചെറിയ രീതിയിലുള്ള വ്യായാ മങ്ങള്‍ വീടിനുളളില്‍ വച്ചു തന്നെ പരിശീലിക്കുക.

6) ഭക്ഷണരീതി ശ്രദ്ധിക്കുക
ജങ്ക് ഫുഡ് ഒഴിവാക്കി പോഷകാഹാരങ്ങള്‍ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഈ വേനലവധി ഏവര്‍ക്കും ആരോഗ്യപ്രദമായിരിക്കട്ടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org