ജോണ്‍ പോള്‍ രണ്ടാമന്‍

ജോണ്‍ പോള്‍ രണ്ടാമന്‍

ക്രാക്കോവിലെ (പോളണ്ട്) മെത്രാപ്പോലീത്ത കരോള്‍ വൊയ്റ്റീവ 15-10-1978-ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. 1523-നു ശേഷം ആദ്യമായാണ് ഇറ്റലിക്കാരനല്ലാത്ത ഒരാള്‍ മാര്‍പാപ്പയാകുന്നത്. ചരിത്രത്തില്‍ ആദ്യത്തെ സ്ലാവ് വംശജനും. "തീര്‍ത്ഥാടകനായ പാപ്പാ" എന്നറിയപ്പെട്ട പാപ്പാ 120 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഭാ നവീകരണം, സഭൈക്യശ്രമങ്ങള്‍ എന്നിവ അദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. 14 സിനഡുകള്‍ വിളിച്ചുകൂട്ടുകയും 13 ചാക്രികലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1981-ലെ വധശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അദ്ദേഹത്തിന്‍റെ ആരോഗ്യം തകര്‍ന്നെങ്കിലും, ഊര്‍ജ്ജസ്വലത കുറഞ്ഞെങ്കിലും വിശ്രമമറിയാതെ പ്രവര്‍ത്തനനിരതനായിരുന്നു. 2005 ഏപ്രില്‍ 2-ന് അദ്ദേഹം ദിവംഗതനായി. ബെനഡിക്ട് 16-ാമന്‍ പാപ്പ അദ്ദേഹത്തെ 2011 മെയ് 1-ന് വാഴ്ത്തപ്പെട്ടവനായും ഫ്രാന്‍സിസ് പാപ്പ 2014 ഏപ്രില്‍ 27-ന് വിശുദ്ധനായും പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org