കുഞ്ഞുവിശുദ്ധര്‍

കുഞ്ഞുവിശുദ്ധര്‍

കുഞ്ഞിപ്പൈതങ്ങള്‍

ഉണ്ണിയേശുവിനെ കൊല്ലനാഗ്രഹിച്ച ഹേറോദേസ് കല്പന നല്കി, "ബെത്‌ലെഹമിലും പരിസരങ്ങളിലുമുള്ള രണ്ടും അതിനു താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളേയും ആളയച്ചു വധിച്ചു." അവരുടെ എണ്ണം 22 എന്നു പാരമ്പര്യം പറയുന്നു. അതില്‍ ജനിച്ച് ഒരു ദിവസം വരെ ജീവിച്ചവരുണ്ടാകാം. രണ്ട് വയസ്സാണ് അങ്ങേ അതിര്‍ത്തി. ഇങ്ങേ അതിര്‍ത്തി, ജനിച്ച ശേഷം, അമ്മിഞ്ഞയ്ക്കുവേണ്ടി കരഞ്ഞ് ഏതു ഭാഗത്തേക്ക് തിരിയണമെന്നറിയാത്തവരുണ്ടാകാം. ഡിസംബര്‍ 28 കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആയിരുന്നു.

പങ്ക്രേഷ്യസ്

രക്ഷസാക്ഷികളുടെ ചരിത്രത്തിലാണ് ഈ നാല് വയസ്സുകാരനെ കാണുന്നത്. സ്വന്തം അപ്പനേയും അമ്മയേയും ചേട്ടനേയും ചേച്ചിയേയും രാജാവ് തലവെട്ടിക്കളഞ്ഞത് അവന്‍ കണ്ടു. ആ ചോരയില്‍ മുട്ടുകളും കൈപ്പത്തികളും കുത്തി, 'ആനകളിച്ചിട്ട്' അവന്‍ കഴുത്തുനീട്ടി പറഞ്ഞത്രേ. 'ഉം വെട്ടിക്കോ' തല. വെട്ടി. അവന്റെ രക്തം അവരുടെ രക്തത്തിലലിഞ്ഞൊഴുകി.

മരിയഗൊരേത്തി

16-10-1890-ല്‍ ജനിച്ചു. 6-7-1902-ല്‍ മരിച്ചു. അശുദ്ധ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച അലക്‌സാണ്ടറിനോടു പറഞ്ഞു, "ഇല്ല. ഇതു പാപമാണ്, ഞാനിതു ചെയ്യില്ല." അതിനാല്‍ 12 വയസ്സു തികയാത്ത കുമാരി, 13 ഇഞ്ച് നീളമുള്ള കഠാരകൊണ്ട് 14 കുത്തേറ്റു മരിച്ചു. വെടിയേറ്റ മൃഗത്തെപ്പോലെ, അമ്പേറ്റ പക്ഷിയെപ്പോലെ ആ പിഞ്ചു ജീവന്‍ കഠാരത്തുമ്പില്‍ കിടന്നു പിടഞ്ഞത് അനുസ്മരിക്കുന്ന തിരുനാള്‍ ജൂലൈ ആറിനാണ്.

ഡൊമിനിക് സാവിയോ

1842 ഏപ്രില്‍ രണ്ടിന് ജനിച്ചു. "പാപത്തേക്കാള്‍ ഭേദം മരണം" മുദ്രാവാക്യം. അതാണ് മരിയ ഗൊരേത്തി ചെയ്തു കാണിച്ചത്. 1857 മാര്‍ച്ച് 9-ന് 15 വയസ്സ് തികയും മുമ്പ് അവന്‍ മരിച്ചു. തിരുനാള്‍, മെയ് ആറിന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org