Logos Quiz 2020 No.18

Logos Quiz 2020 No.18

പ്രഭാഷകന്‍ 22-ാം അദ്ധ്യായം

1. അലസന്‍ ആരെ പോലെയാണ്?

2. പിതാവിനും ഭര്‍ത്താവിനും അപകീര്‍ത്തി വരുത്തുന്നത് ആര്?

3. ഈയത്തെക്കാള്‍ ഭാരമുള്ളത് എന്ത്?

4. കണ്ണില്‍കുത്തിയാല്‍ അശ്രുക്കളൊഴുകും എന്നാല്‍ ഹൃദയം നോവിച്ചാല്‍ പ്രകടമാകുന്നത് എന്ത്?

5. സൗഹൃദം അവസാനിക്കുന്നതെപ്പോള്‍?

6. സ്നേഹിതരെ ഓടിച്ചുകളയുന്നത് എന്തെല്ലാം?

7. അയല്‍ക്കാരന്‍റെ ഐശ്വര്യത്തില്‍ പ ങ്കുചേരാന്‍ സാധിക്കുന്നത്?

8. രക്തച്ചൊരിച്ചിലിന്‍റെ മുന്നോടി എന്ത്?

9. ഞാന്‍ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യാതിരിക്കുന്നത് എപ്പോള്‍?

10. പ്രഭാഷകന്‍ 22-ാം അദ്ധ്യായത്തിന്‍റെ പ്രതിപാദ്യവിഷയം?

ഉത്തരങ്ങള്‍
1. ചെളിയില്‍ പൂണ്ട കല്ലുപോലെ
2. അടക്കമില്ലാത്ത മകള്‍
3. ഭോഷന്‍
4. വികാരം
5. സ്നേഹിതനെ നിന്ദിച്ചാല്‍
6. നിന്ദ, ധിക്കാരം, രഹസ്യം വെളിപ്പെടുത്താല്‍, ചതി.
7. ദാരിദ്ര്യത്തില്‍ അവന്‍റെ വിശ്വാസം ആര്‍ജ്ജിക്കുമ്പോള്‍
8. നിന്ദ
9. വായ്ക്ക് കാവല്‍ക്കാരനും ചുണ്ടുകളില്‍ വിവേകത്തിന്‍റെ മുദ്രയും ഉള്ളപ്പോള്‍
10. അലസതയും ഭോഷത്തവും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org