Logos Quiz 2020 No.9

Logos Quiz 2020 No.9

നിയമാവര്‍ത്തനം 30-ാം അദ്ധ്യായം

1. കര്‍ത്താവിന്‍റെ കല്പനകള്‍ അനുസരിക്കേണ്ടത് എങ്ങനെ?

2. ഇസ്രായേല്‍ ജനം ആകാശത്തിന്‍റെ അതിര്‍ത്തികള്‍ വരെ ചിതറിപ്പോയാലും സകല ജനങ്ങളില്‍ നിന്നും ഒരുമിച്ചുകൂടുന്നത് ആര്?

3. ഇന്നു ഞാന്‍ നിനക്കു നല്കുന്ന ….. നിന്‍റെ ശക്തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്ഥമോ അല്ല. എന്ത്?

4. നിയമാവര്‍ത്തനം 30:12-14 പുതിയ നിയമത്തില്‍ എവിടെ?

5. നിന്‍റെ അധരത്തിലും ഹൃദയത്തിലും അതുണ്ട്. എന്ത്?

6. നീ ജീവിക്കുന്നത് എപ്പോള്‍?

7. നീ നശിക്കുന്നത് എപ്പോള്‍?

8. നിന്‍റെ മുമ്പില്‍ ഞാന്‍ ഇന്നു വച്ചിരിക്കുന്നു. എന്ത്?

9. നീയും നിന്‍റെ സന്തതികളും ജീവിക്കേണ്ടതിന് നീ തെരഞ്ഞേടുക്കേണ്ടത് എന്ത്?

10. നിയമം ആവര്‍ത്തിക്കുമ്പോള്‍ മോശയ്ക്ക് എത്ര വയസ്സുണ്ടായിരുന്നു?

ഉത്തരങ്ങള്‍
1. പൂര്‍ണഹൃദയത്തോ ടും പൂര്‍ണാത്മാവോടുംകൂടെ
2. ദൈവമായ കര്‍ത്താവ്
3. കല്പന
4. റോമാ 10:6-8
5. വചനം
6. ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുമ്പോള്‍
7. നിന്‍റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനുമായി വശീകരിക്കപ്പെടുമ്പോള്‍
8. ജീവനും മരണവും അനുഗ്രഹവും ശാപവും
9. ജീവന്‍
10. 120 വയസ്സ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org