മണ്ണിനോടിണങ്ങി ജീവിക്കുക

മണ്ണിനോടിണങ്ങി ജീവിക്കുക

ആധുനിക ജീവിതശൈലിയും പുത്തന്‍ പഠനരീതികളും നമ്മെ തളര്‍ത്തുകയും ബുദ്ധിപരമായ വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഫാസ്റ്റ് ഫുഡ് രീതിയെ കൈനീട്ടി സ്വീകരിക്കുന്നതു കൊണ്ടു മാരകമായ വിഷാംശങ്ങള്‍ ശരീരത്തില്‍ എത്തുന്നു. വിഷാംശം ഇല്ലാത്ത നല്ല ഭക്ഷണം കഴിക്കുകയും മണ്ണുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ പഠിക്കുകയും ചെയ്താല്‍ ബുദ്ധിപരമായ വികസനമുണ്ടാകും. ബൈബിള്‍ വചനമനുസരിച്ചു മനുഷ്യനെ സൃഷ്ടിച്ചതു മണ്ണുകൊണ്ടാണ്; നാം മരിച്ചു കഴിഞ്ഞാലും മണ്ണുമായി അലിഞ്ഞുചേരുകയാണു ചെയ്യുന്നത്. മണ്ണുമായി നല്ലൊരു ബന്ധം മനുഷ്യശരീരത്തിന് ഉള്ളതുകൊണ്ടാണു പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോള്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത്. മണ്ണിന്‍റെ പ്രാധാന്യം കണക്കിലെടുത്തു പൂര്‍വ്വികര്‍ നടപ്പിലാക്കി വന്ന ഒരു ചികിത്സാരീതി തന്നെ നമ്മുടെ നാട്ടിലുണ്ട്. മണ്ണിനെ സ്പര്‍ശിച്ചു ജീവിക്കുമ്പോള്‍ ശരീരത്തിനു പോസിറ്റീവ് എനര്‍ജി കൂടുതലായി ലഭിക്കുന്നു. സൗന്ദര്യവര്‍ദ്ധനവിനു മണ്ണു ശുദ്ധീകരിച്ച് (മുള്‍ട്ടാണിമിട്ടി) ഉപയോഗിക്കുന്ന രീതിയും ഇന്നുണ്ട്. ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുവാന്‍ പതിവായി മണ്ണുമായി ബന്ധപ്പെടുന്നതുമൂലം സാധിക്കുമെന്നു ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയെ അടുത്തറിയുകയും പ്രകൃതിയോടു സൗഹൃദം കൂടി ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ബുദ്ധിപരമായും ആരോഗ്യപരമായും വളര്‍ച്ചയുണ്ടാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org