മഴക്കാലവും ഡെങ്കിപ്പനിയും

മഴക്കാലവും ഡെങ്കിപ്പനിയും

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍

കോവിഡിനെ പ്രതിരോധിക്കാന്‍ വീടുകളില്‍ തന്നെ കഴിയുകയാണ് ഭൂരിഭാഗം കുട്ടികളും. മഴക്കാലം വന്നതോടെ ഡെങ്കിപനിയും വ്യാപകമായികൊണ്ടിരിക്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഡെങ്കിപനി.

എന്താണ് ഡെങ്കിപനി?

ഫ്‌ളാവി വൈറസ് ഗ്രൂപ്പില്‍പെട്ട ഡെങ്കി വൈറസ് ആണ് ഈ പനിയുടെ കാരണം. "Aedes" വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ പനി പരത്തുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍, വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള ഒരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തിലേയ്ക്കും കലര്‍ന്ന് അസുഖമുണ്ടാകുകയും ചെയ്യുന്നു.

എന്താണ് ഡെങ്കിപനിയുടെ ലക്ഷണങ്ങള്‍?

പെട്ടെന്നുള്ള ശക്തിയായ പനി, തലവേദന, കണ്ണുകളുടെ പുറകിലുള്ള വേദന, തീവ്രമായ അസ്ഥി, സന്ധി, പേശി വേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അമിത ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. 2-5 ദിവസത്തിനുള്ളില്‍ തൊലിപ്പുറത്ത് ചുമന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

എന്താണ് DSS ? (Dengue Shock Syndrome)

ചില ആളുകളില്‍ അതിശക്തമായ രക്തസ്രാവവും, പ്ലാസ്മ ലീക്കോളും, പ്ലേറ്റ്‌ലറ്റ് കണങ്ങളുടെ കുറവും മൂലം BP കുറയുന്നതിനും, അങ്ങനെ മരണത്തിനും വരെ കാരണമായേക്കാവുന്ന അവസ്ഥയാണ് DSS.

എങ്ങനെ ചികിത്സിക്കാം?

ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ നന്നായി വിശ്രമിക്കുകയും ധാരാളം വെ ള്ളം കുടിക്കുകയും പനിയ്ക്കും ശരീരവേദനയ്ക്കും പാരസെറ്റമോള്‍ കഴിക്കുകയും ചെയ്യുക. ശക്തിയായ വേദനസംഹാരികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പനിമാറിയ ശേഷമാണ് സാധാരണ ഗതിയില്‍ പ്ലേറ്റ്‌ലറ്റ് കണങ്ങള്‍ കുറഞ്ഞു തുടങ്ങുന്നത്. അതുകൊണ്ട് വിശ്രമം വളരെ പ്രധാനപ്പെട്ടതാണ്. ശക്തിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക.

എങ്ങനെ പ്രതിരോധിക്കാം?

കൊതുകുകളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വെള്ളം കെട്ടികിടക്കുന്ന, ചിരട്ടകള്‍, ചെടിച്ചട്ടികള്‍, ടയറുകള്‍, ടാങ്കുകള്‍ എന്നിവ ഒഴിവാക്കുക.

ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.

കൊതുകു നിവാരണ മരുന്നുകള്‍ അധികാരികളുമായി ബന്ധപ്പെട്ട് സ്‌പ്രേ ചെയ്യുക. കൊതു കുവല ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുതിര്‍ന്ന ആളുകള്‍ക്ക് Mosquito repellant cream ഉപയോഗിക്കാവുന്നതാണ്.

Prevention is better than cure.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org