അമ്മയുടെ സ്വന്തം കുര്യാക്കോസ്

അമ്മയുടെ സ്വന്തം കുര്യാക്കോസ്

വിശുദ്ധരെ ജനിപ്പിക്കു ന്നതിലും വളര്‍ത്തുന്നതിലും ദൈവഹിതമനുസരിച്ച് രൂപ പ്പെടുത്തുന്നതിലും പരിശുദ്ധ കന്യകാമറിയത്തിനുള്ള പങ്ക് അതുല്യമാണ്.
ആറുമാസം പ്രായമായ പ്പോള്‍ത്തന്നെ മാതാപിതാ ക്കള്‍ കുര്യാക്കോസിനെ വെച്ചൂര്‍ പള്ളിയില്‍ കൊണ്ടു പോയി അമലോത്ഭവ മാതാ വിന് അടിമവെച്ചു. അപ്പോള്‍ വികാരിയച്ചന്‍ അമ്മയോട് ഇങ്ങനെ പറഞ്ഞു: "ഇനി ഇവന്‍ നിന്റെ മകനല്ല, പരി ശുദ്ധ അമ്മയുടെ മകനാണ്. ദൈവ ജനനിയുടെ മകനായി ഇവനെ വളര്‍ത്തണം." ആ അമ്മ തന്റെ മരണംവരെയും എല്ലാ സെപ്തംബര്‍ എട്ടിനും വെച്ചൂര്‍ പള്ളിയില്‍ പോയി അടിമനേര്‍ച്ച പുതുക്കുകയും അടിമപ്പണം നല്‍കുകയും ചെയ്തിരുന്നു. "മാതാവിന്റെ ദാസനാണ് നീ" എന്ന് കൂടെക്കൂടെ അമ്മ മകനെ ഓര്‍മ്മിപ്പിച്ചിരുന്നു. ബാല്യത്തിലെതന്നെ പരിശുദ്ധ അമ്മയുടെ സ്വന്തമായി മാറിയ ആ മകനിതാ ഇന്ന് അള്‍ത്താ രയില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
പരിശുദ്ധ അമ്മയുടേതാ യിത്തീരുക, അമ്മയ്ക്കായി സംപൂര്‍ണമായും സമര്‍പ്പി ക്കുക എന്നത് ആധ്യാത്മിക ജീവിതത്തില്‍ വിശുദ്ധിയി ലുള്ള ഉപരി വളര്‍ച്ചയ്ക്ക് അവശ്യപടിയാണ്. വിശുദ്ധാ ത്മാക്കളൊക്കെയും ഈ സത്യം ഗ്രഹിച്ചിരുന്നു. അവരൊക്കെയും പരിശുദ്ധ അമ്മയെ യഥാര്‍ത്ഥ അമ്മയായി സ്വീകരിച്ചവരും സംപൂര്‍ണമായും ആ അമ്മയുടെ കൈകളില്‍ സ്വയം ഭരമേല്‍പ്പിച്ചവരുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org