പകര്‍ത്തിയെഴുത്ത്

പകര്‍ത്തിയെഴുത്ത്

അച്ചടി ആരംഭിക്കുന്നതിനു മുമ്പ് ബൈബിള്‍ കൈകൊണ്ടു പകര്‍ത്തി എഴുതുകയായിരുന്നു പതിവ്. ആദിമ കാലഘട്ടത്തില്‍ (എ.ഡി. 8-9 നൂറ്റാണ്ടുകളില്‍) ബൈബിള്‍ പകര്‍ത്തിയെഴുതിയിരുന്നത് ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സന്ന്യാസിമാരായിരുന്നു. ദിവസവും ഇരുന്ന ഇരുപ്പില്‍ മണിക്കൂറുകളോളം അവര്‍ എഴുതിക്കൊണ്ടിരിക്കും. ഇതിനു മേല്‍നോ ട്ടം വഹിക്കാനായി ഒരു സന്ന്യാസിയും ഉണ്ടാകും. ചരിവുള്ള മേശമേല്‍ എഴുതുവാനുള്ള തുകല്‍ വിരിച്ച് ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്തിയും പിടിച്ചാണ് (തേഞ്ഞ് തീരുമ്പോള്‍ പേനയുടെ മൂര്‍ച്ച കൂട്ടാനും, തെറ്റ് പറ്റുമ്പോള്‍ അവ ചുരണ്ടിക്കളയാനും) അവര്‍ എഴുതുക.
ബൈബിള്‍ പകര്‍ത്തി എഴുതുവാനായി ആശ്രമങ്ങളില്‍ നിയോഗിക്കപ്പെട്ടിരുന്ന മുറികള്‍ സ്ക്രിപ്ത്തോറിയം (Scriportium) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ബൈബിള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതില്‍ തെറ്റുവന്നാല്‍ പിന്നീട് അതില്‍ നിന്നെഴുതുന്ന മറ്റ് പകര്‍പ്പുകളിലും തെറ്റ് വരുമെന്നതിനാല്‍ ഏറെ സൂക്ഷ്മതയോടെയായിരുന്നു അവര്‍ വചനം പകര്‍ത്തിയിരുന്നത്. പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റുവരാനായി പ്രേരിപ്പിക്കുന്നത് തിത്വില്ലൂസ് (Ttellus) എന്ന കുട്ടിപ്പിശാചാണെന്ന് സന്ന്യാസിമാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഈ പിശാചില്‍ നിന്ന് സംരക്ഷണം ലഭിക്കാനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ അവര്‍ക്കുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org