ദ്വാരമുള്ള കുടം

ദ്വാരമുള്ള കുടം

റോസിയാ ജോണ്‍

ഒരു സ്ത്രീ എന്നും രാവിലെ ഒരു ചെറുതടാകത്തില്‍ നിന്നും ദ്വാരമുള്ള കുടത്തില്‍ വെള്ളം ശേഖരിച്ചു തലയില്‍ ചുമന്നുേപാകും. വെള്ളം ദ്വാരത്തില്‍ കൂടെ നഷ്ടമായി വഴിയരികില്‍ വീഴുകയും, വീട്ടില്‍ എത്തുമ്പോള്‍ കാലിയായ കുടം മാത്രമാകും. പലരും ഈ സ്ത്രീയെ കളിയാക്കുകയും, പാഴ്പ്രവൃത്തിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പ്രവൃത്തി സ്ത്രീ മുടക്കിയിരുന്നില്ല. എന്നും ആവര്‍ത്തിച്ചു. അത് വര്‍ഷങ്ങളോളം നീണ്ടു. പ്രായമായപ്പോള്‍ ആ സ്ത്രീ മരിച്ചു. ദ്വാരമുള്ള കുടവുമായി പോകുന്ന സ്ത്രീയെ പിന്നീട് ആരും കണ്ടില്ല. എന്നാല്‍ ഒരു കാര്യം ആ നാട്ടുകാര്‍ ശ്രദ്ധിച്ചു. ആ സ്ത്രീ കുടം ചുമന്നു പോയിരുന്ന വഴിയിലെല്ലാം നല്ല തണല്‍ വൃക്ഷങ്ങള്‍ വളര്‍ന്നിരിക്കുന്നു. കുടത്തില്‍ മനഃപൂര്‍വ്വം ദ്വാരം വരുത്തുകയും അതിലെ വെള്ളം ആ വഴിയില്‍ ഉണ്ടായിരുന്ന ചെടികള്‍ക്ക് കൊടുക്കുകയുമാണ് ആ സ്ത്രീ ചെയ്തിരുന്നത്.
നമുക്ക് എന്നും പരിഭവമേ ഉള്ളൂ. എപ്പോഴും പരാജയങ്ങളും നഷ്ടങ്ങളും മാത്രമാണെന്നോര്‍ത്ത് ദുഃഖിച്ചിരിക്കുമ്പോള്‍ അവ നമുക്ക് എങ്ങനെ നമ്മുടെ നേട്ടത്തിന് കാരണമാകും എന്ന് ഓര്‍ക്കാം. "നമ്മുടെ ചില നഷ്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു അനുഗഹ്രമായിക്കൂടേ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org