സഭ-ശാസ്ത്ര ചോദ്യങ്ങള്‍

1) മത-ശാസ്ത്ര ബന്ധങ്ങളെ വളര്‍ത്താന്‍ ആരംഭിച്ച വത്തിക്കാന്‍ അക്കാദമി?
– പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ്

2) പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിന്‍റെ ആദ്യരൂപം
– 1603 ല്‍ ആരംഭിച്ച അക്കാദമി ഓഫ് ലിന്‍ക്ഡസ്

3) അക്കാദമി ഓഫ് ലിന്‍ക്ഡസിന്‍റെ പ്രസിഡന്‍റായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍
– ഗലീലിയോ

4) പൊന്തിഫിക്കല്‍ അക്കദമി ഓഫ് സയന്‍സ് ആരംഭിച്ച വര്‍ഷം
– 1936

5) ജനിതക ശാസ്ത്രത്തിന്‍റെ പിതാവായ ചെക്ക് അഗസ്റ്റീനിയന്‍ സന്യാസി
– ഗ്രിഗര്‍ മെന്‍ഡല്‍

6) പീക്കിംഗ് മനുഷ്യന്‍റെ കണ്ടെത്തലിലൂടെ പ്രശസ്തനായ ഫ്രഞ്ച് പാലിയന്‍റോളജിസ്റ്റ്
– പിയര്‍ തെയ്യാര്‍ദ് ഷെര്‍ദാന്‍

7) ചന്ദ്രോപരിതലത്തിലെ 35 കളങ്കങ്ങള്‍ക്ക് (Lunar Craters) ഏത് സന്യാസ സഭാംഗങ്ങളുടെ പേരാണ് നല്കിയിരിക്കുന്നത്
– ഈശോസഭാ വൈദികരുടെ

8) ഒപ്റ്റിക്സ്, ബാലിസ്റ്റിക് ശാസ്ത്ര ശാഖകളുടെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ്കന്‍ വൈദികന്‍
– റോജര്‍ ബേക്കണ്‍ (1214-1294) ബ്രിട്ടണ്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org