കുന്തമേന്തുന്ന വിശുദ്ധന്‍

കുന്തമേന്തുന്ന വിശുദ്ധന്‍

മതബോധന ക്ലാസ്സില്‍ ടീച്ചര്‍ കുട്ടികളോടു ചോദിച്ചു: വി. ഗീവര്‍ഗീസില്‍ നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടതെന്താ?

ഒരു കുട്ടി മറുപടി പറഞ്ഞു: പുണ്യവാന്റെ കുന്തമാ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്…

ധീരമായ സഹനത്തിലൂടെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയും ക്രിസ്തുവിലുള്ള വിശ്വാസവും കാത്തുസൂക്ഷിച്ച വിശുദ്ധനാണ് വി. ഗീവര്‍ഗീസ് (ജോര്‍ജ്ജ്). നിരവധി ഐതിഹ്യങ്ങളാല്‍ സമ്പന്നമായ, ജീവചരിത്രപരമായി അവ്യക്തതകളുള്ള വിശുദ്ധനെ മഹാരക്തസാക്ഷി എന്നാണ് ഗ്രീക്കുകാര്‍ സംബോധന ചെയ്യുക. പല പൗരസ്ത്യ, പാശ്ചാത്യ രാജ്യങ്ങളില്‍ സംരക്ഷകനായും കുരിശുയുദ്ധവുമായി ബന്ധപ്പെട്ടും അദ്ദേഹം വണങ്ങപ്പെടുന്നുണ്ട്. കേരളത്തില്‍ വിശുദ്ധന്റെ നാമം കൊണ്ട് പ്രസിദ്ധങ്ങളായ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഇടപ്പള്ളിയും അരുവിത്തറയും എടത്വായും. ആഗോളവ്യാപകമായി വിലമതിക്കപ്പെടുന്ന വിശുദ്ധന്റെ ജീവിതമാതൃക നമുക്കും അനുകരണീയമാണ്. ക്രിസ്തുമതത്തിന്റെ ആരംഭകാലം മുതല്‍ 300 വര്‍ഷത്തേയ്ക്കു ക്രൈസ്തവര്‍ വളരെ പീഡനങ്ങള്‍ റോമാ ചക്രവര്‍ത്തിമാരില്‍ നിന്നനുഭവിച്ചു. രൂക്ഷമായ പീഡനങ്ങള്‍ നേരിടേണ്ടിവന്ന ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് വി. ഗീവര്‍ഗീസ് വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്തതെന്നു നിസ്തര്‍ക്കം കരുതപ്പെടുന്നു. പൊതുവേ വിശുദ്ധന്റെ ചിത്രം കുതിരപ്പുറത്തിരിക്കുന്ന രൂപത്തിലാണ് കണ്ടിട്ടുള്ളത്. പട്ടാളത്തില്‍ ചേരാന്‍ വേണ്ടി റോമന്‍ ഗവര്‍ണ്ണറെ കാണാന്‍ നടത്തിയ യാത്രയില്‍ ഒരു ബീഭത്സസത്വത്തെ കൊന്ന് രാജകുമാരി ലിബിയായെ രക്ഷിച്ചുവെന്ന 12-ാം നൂറ്റാണ്ടിലുണ്ടായ ഇറ്റാലിയന്‍ ഐതിഹ്യമായിരിക്കാം ഇതിനുപിന്നില്‍. കൈകളില്‍ വിശ്വാസത്തിന്റെ, വിശ്വസ്തതയുടെ കുന്തവുമേന്തി പൈശാചിക പ്രലോഭനങ്ങളെ നേരിടാന്‍ വി. ഗീവര്‍ഗീസിന്റെ മാദ്ധ്യസ്ഥ്യം യാചിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org