ബാക്കിയാവുന്ന ചോദ്യങ്ങള്‍

ബാക്കിയാവുന്ന ചോദ്യങ്ങള്‍

ഇപ്പോഴുമുണ്ടോ ഇത്തരം അടുക്കളകളും സമ്പ്രദായങ്ങളും?

അടുക്കള ചുമരുകളില്‍ ടൈലിട്ട് മിനുക്കി എന്നത് ശരിയാണ്. ചെറിയൊരു ശതമാനം വീടുകളിലൊഴികെ ആണുങ്ങള്‍ക്ക് മാത്രമല്ല, പഠിക്കുന്ന കുട്ടികള്‍ക്കും അടുക്കള, ഇന്നും നിരോധിത മേഖലയാണ്.

ഇത് ചില സ്ഥലങ്ങളിലെ ഹിന്ദുക്കളുടെ ഇടയില്‍ മാത്രം കണ്ടു വരുന്ന അനാചാരങ്ങളല്ലേ?

ഊരും പേരും വച്ച് നവ മാധ്യമങ്ങളില്‍ വരുന്ന എഴുത്തുകളിലൂടെ ഒന്ന് വായിച്ചു പോയാല്‍ മേല്‍പ്പറഞ്ഞത് സ്വയം തിരുത്താനാകും.

മദ്യപിക്കാത്ത, പുകവലിക്കാത്ത, മറ്റ് ദുഃശീലങ്ങളൊന്നുമില്ലാത്ത ഒരു സത്ഗുണ സമ്പന്നനല്ലേ നായകന്‍?

നായികയും അപ്രകാരം തന്നെ ആണല്ലോ? സത്ഗുണ സമ്പന്നന്‍ എന്നത് പരിപാലിക്കപ്പെടാനുള്ള അവകാശമല്ല. 'കെട്ടി'ക്കൊണ്ട് വരുന്നത് ഇരയെ അല്ല. പങ്കാളിയെ ആണ്.

ഫോര്‍ പ്ലെ എന്ന പദമൊക്കെ വലിയ ചര്‍ച്ചയാക്കേണ്ടത് എന്തിനാണ്?

ചര്‍ച്ച ചെയ്യപ്പെടട്ടെ. ആ പദം അവള്‍ ഉപയോഗിക്കുന്നത് പോലും, നമുക്ക് പരസ്പരം വെളിച്ചത്തില്‍ മുഖത്തോട് മുഖം നോക്കി കുറച്ച് നേരം സംസാരിച്ചാലോ എന്ന അത്രയും ലാഘവത്തോടെ ആണ്. തിന്ന എച്ചില്‍ ഭാര്യയെ കൊണ്ട് എടുപ്പിക്കാത്തതും, സ്വന്തം അച്ചന് പല്ലു തേക്കാന്‍ ബ്രഷ് സ്വയം എടുത്ത് കൊടുക്കുന്നതും, അഴുക്ക് വെള്ളം ലീക്ക് ചെയ്യുന്നത് പ്ലംബറെ കൊണ്ട് ഉടനെ നന്നാക്കുന്നതും, ഇടയ്ക്ക് അടുക്കളയിലേക്ക് കടന്നുചെന്ന് പണിയെടുത്ത് തളര്‍ന്ന പെണ്ണിനെ വിയര്‍പ്പ് നാറ്റത്തോടെ കെട്ടിപ്പിടിച്ച് 'ന്റെ പെണ്ണ് തളര്‍ന്നോ' എന്ന് ആശ്വസിപ്പിക്കുന്നതും, ലൈറ്റ് ഓഫ് ചെയ്യാതെ അവളുടെ തളര്‍ന്ന മുഖവും നനവുള്ള കണ്ണുകളും കാണുന്നതും ഫോര്‍ പ്ലെയാണെന്ന് പുതിയ തല മുറയ്‌ക്കെങ്കിലും പിടുത്തം കിട്ടിയിരുന്നെങ്കില്‍.

പെണ്ണല്ലേ കുറച്ച് വേദനയൊക്കെ സഹിക്കണ്ടേ?

സഹിക്കും. എന്റെ ശരീരത്തേക്ക് അമരുന്നത് എന്റെ തന്നെ പൂര്‍ണ്ണതയു ടെ ഭാഗമാണെന്ന ചിന്ത അവളുടെ സിരകളെ ത്രസിപ്പിച്ചാല്‍ അവള്‍ സഹിക്കും.

ആണുങ്ങളുടെ മാത്രം പ്രശ്‌നമാണോ ഇതെല്ലാം?

ഒരിക്കലുമല്ല. സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് മുതലു ള്ള ശുചിത്വശീലങ്ങള്‍ ഇല്ലാതെ വളരുന്നതു മുതല്‍, പെരുമാറ്റ വൈകല്യം വരെയുള്ള പെണ്‍കുട്ടികളാണ് വിവാഹമോചന നിരക്ക് കൂടുന്നതിലെ പ്രധാന കാരണമെന്ന് കുടുംബ കോടതികളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മരിയ റാന്‍സം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org