ഉഴപ്പിയാൽ കുഴപ്പമാണ്

ഉഴപ്പിയാൽ കുഴപ്പമാണ്

ഉഴപ്പന്മാര്‍ ലോകത്തെല്ലാമുണ്ട്. എല്ലാക്കാലത്തുമുണ്ട്. ചെറിയ ക്ലാസ്സില്‍ മുതല്‍ വലിയ ക്ലാസ്സില്‍ വരെയുണ്ട്. ക്ലാസ്സില്‍ സാര്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാതെയിരിക്കുക. ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ ശല്യപ്പെടുത്തുക. പഠിപ്പിക്കുന്ന സാറിനെ ശുണ്ഠി പിടിപ്പിക്കുക. അനുസരണക്കേടു കാണിക്കുക. മോശമായ പെരുമാറ്റംകൊണ്ടു ക്ലാസ്സിലെ പഠനം തകരാറിലാക്കുക. ക്ലാസ്സിലും സ്കൂളിലും തമ്മില്‍ത്തല്ലുണ്ടാക്കുക… ഇങ്ങനെ പോകുന്നു, ഉഴപ്പന്മാരുടെ കലാപരിപാടികള്‍.

ഇങ്ങനെ ഉഴപ്പിയും വഴക്കടിച്ചും ബഹളംവച്ചും കുസൃതിയെന്ന പേരുണ്ടാക്കി അതില്‍ ഞെളിഞ്ഞു നടക്കുന്നവരെ അദ്ധ്യാപകര്‍ വിളിച്ച് ഉപദേശിക്കാറുണ്ട്. ചിലര്‍ ഉപദേശംകൊണ്ടു നന്നാകും. മറ്റു ചിലര്‍ ഉപദേശം പരിഹസിച്ചു തള്ളും. ഉഴപ്പിയാല്‍ കുഴപ്പമാണ്; ഭാവി നശിക്കും; ജീവിതത്തില്‍ പരാജയപ്പെടും…. എന്നൊക്കെ അദ്ധ്യാപകര്‍ ഉപദേശിക്കുമ്പോള്‍ അവര്‍ ചിരിക്കും.

ചില ഉഴപ്പന്മാര്‍ ഉന്നതമായ നിലയിലെത്തിയ കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തേക്കാം. എന്നാല്‍ കാര്യം അത്ര ലളിതമല്ല. ഉഴപ്പു കുഴപ്പത്തില്‍ ചാടിക്കുമെന്ന് നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ ജീവിതത്തെ വീണ്ടും പിരശോധിച്ചു വിലയിരുത്തി. അപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ സത്യം കണ്ടെത്തിയത്. കൗമാരകാലത്തു കടുത്ത പെരുമാറ്റദൂഷ്യമുണ്ടായിരുന്നവര്‍ക്കായിരുന്നു പില്ക്കാലജീവിതവും പരാജയമായത്. പ്രശ്നങ്ങളൊന്നും കൗമാരത്തിലില്ലാതിരുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോഴായിരുന്നു ഇതു വ്യക്തമായത്. 20 വയസ്സ് തികയുംമുമ്പു കുട്ടിയുടെ അച്ഛനമ്മമാരായവര്‍ ഒന്നാം ഗ്രൂപ്പില്‍ മൂന്നാം ഗ്രൂപ്പിന്‍റെ ഇരട്ടിയായിരുന്നു. കൗമാരത്തില്‍ മോശമായി പെരുമാറിയവരിലായിരുന്നു വിവാഹമോചനവും കൂടുതല്‍. അവര്‍ മുതിര്‍ന്നപ്പോള്‍ ജീവിതപങ്കാളികളോടും കുട്ടികളോടും മോശമായി പെരുമാറുന്നതായും കണ്ടു. ഇവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസം നല്ല നിലയില്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. അവരിലായിരുന്നു താഴെക്കിടയിലുള്ള ജോലിക്കാരില്‍ കൂടുതലും.

കാനഡയിലെ ആല്‍ബര്‍ട്ട് യൂണി വേഴ്സിറ്റിയിലെ ഇയാന്‍ കോള്‍മാന്‍  ആയിരുന്നു ഈ പഠനത്തിനു നേതൃത്വം നല്കിയത്. ഇതു വെറും 3652 പേരെ മാത്രം വച്ചു നടത്തിയ പഠനമല്ലേ? ആ പഠനഫലത്തെ അടിസ്ഥാനമാക്കി ഒരു പൊതുതത്ത്വം അവതരിപ്പിക്കുന്നതു ശരിയാണോ എന്ന സംശയം ന്യായമാണ്.

പക്ഷേ ഗവേഷണഫലത്തില്‍ കഴമ്പുണ്ട് എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുളളൂ. കഴിവുണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ആ കഴിവുകള്‍ ഉറങ്ങിക്കിടക്കുകയാണ്. അവയെ ഉണര്‍ത്തി വളര്‍ത്തിയാലേ അവ വളരൂ. അപ്പോഴേ ഒരാള്‍ക്ക് എന്തിലും വൈദഗ്ദ്ധ്യം നേടാനാകൂ. അതിനു വേണ്ടതു ചിട്ടയായ പരിശീലനമാണ്; പ്രയത്നമാണ്. കടുത്ത പ്രയത്നം, തപസ്സ്. പഠിക്കേണ്ട പ്രായത്തില്‍ വിദ്യഭ്യാസമെന്ന തപസ്സ് ചെയ്യേണ്ട പ്രായത്തില്‍ ഉഴപ്പിയും വഴക്കടിച്ചും പഠനത്തില്‍ ശ്രദ്ധിക്കാതെ കാളികുളി കളിച്ചും കഴിഞ്ഞാല്‍ കഴിവുകള്‍ മുരടിക്കും. ബുദ്ധി വികസിക്കാതെ പോകും. പഠിക്കാനുള്ള കഴിവില്ലാതെ പോകും. അത്യദ്ധ്വാനം നടത്തി ഒരു പരിപാടി വിജയിപ്പിക്കാനുളള കഴിവില്ലാതായിപ്പോകും. അതല്ലേ ഉഴപ്പിന്‍റെ ആത്യന്തികഫലം? അങ്ങനെ കരുതുന്നതല്ലേ ശാസ്ത്രീയം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org