സെക്‌സില്‍ പൊതിഞ്ഞ തമാശച്ചാറ്റുകള്‍ ജീവിതം തകര്‍ക്കുമ്പോള്‍

സെക്‌സില്‍ പൊതിഞ്ഞ തമാശച്ചാറ്റുകള്‍ ജീവിതം തകര്‍ക്കുമ്പോള്‍

വിപിന്‍ വി. റോള്‍ഡന്റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University & Roldants Behaviour Studio, Cochin

സെക്കന്‍ഡ് ഷോ കഴിഞ്ഞ് പാതിരാത്രിയിലാണ് ബാങ്കുദ്യോഗസ്ഥനായ അശോക് (പേര് വ്യാജം) അന്ന് വീട്ടിലെത്തിയത്. ഭാര്യ സ്‌നേഹയും (പേര് വ്യാജം) മക്കളും അവധിക്കാലം ചെലവിടാനായി, മൂന്നു ദിവസം മുമ്പ് നാട്ടില്‍പ്പോയതിനാല്‍ അന്നും അശോക് ഒറ്റയ്ക്കായിരുന്നു ആ വലിയ വീട്ടില്‍. കുളികഴിഞ്ഞ് ലൈറ്റും ഓഫു ചെയ്തു ഉറങ്ങാനായി കിടന്നെങ്കിലും ഉറക്കം വരാത്തതുകൊണ്ട് മൊബൈല്‍ ഫോണെടുത്ത് വാട് സ്ആപ്പില്‍ ആരെങ്കിലും ഓണ്‍ ലൈന്‍ ഉണ്ടോ എന്നറിയാനുള്ള ഒരു നേരമ്പോക്ക് പരിശോധന നടത്തി അയാള്‍. കുറെ നോക്കിയെങ്കിലും പരിചയക്കാരെ വാട്‌സ്ആപ്പില്‍ കാണാതെ ബോറടിച്ച് ഇന്റര്‍നെറ്റ് മൊബൈല്‍ ഡാറ്റാ ഓഫ് ആക്കാന്‍ തുടങ്ങവേ പെട്ടെന്ന് ഓണ്‍ലൈനില്‍ ഒരു 'ഹായ്' വന്നു. പരിചയമില്ലാത്ത ആരോ അല്ല. പ്രൊഫൈല്‍ പിക്ചറില്‍ (ഡിപി) സുന്ദരിയായ പഴയ കൂട്ടുകാരിയു ടെ ചിത്രം തിരിച്ചൊരു 'ഹായ്' കൊടുക്കാന്‍ മനസ്സ് വെമ്പി. മനസ്സിലൊരു ജിജ്ഞാസയും 'ജിങ്കിളിപ്പും.' കൈവിരലും മനസ്സും അ ജ്ഞാതമായ ഏതോ ഒരു ശക്തിയാല്‍ നയിക്കപ്പെടുന്നതുപോലെയും ശരീരത്തിന് ഏതാണ്ടൊരു രഹസ്യമൂഡ് വരുന്നതുപോലെ യും തോന്നിയ അശോക് തിരികെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. സന്ദേശങ്ങളും സ്‌മൈലികളുമായി മുന്നേറിയ ചാറ്റിംങ് തെന്നിത്തെന്നി ഒന്നും രണ്ടും മണിക്കൂര്‍ കഴിഞ്ഞതേ നോണ്‍ രജിസ്‌ട്രേഷന്‍ ഭാഷയിലായി. അനാട്ടമിയും ഫിസിയോളജിയും ശരീരഭാഗങ്ങള്‍ കണ്ടു ബോധ്യപ്പെടാന്‍ തക്കവിധത്തിലുള്ള സെല്‍ഫി എടുക്കലും പഠന കാലത്ത് രണ്ടാളുടെ ഉള്ളില്‍ ഒളിച്ചു വച്ചിരുന്ന 'ചിന്ന അടുപ്പ'ത്തിന്റെയും 'ചിന്നചിന്ന ആശൈ'കളുടെയും 'തുറന്ന പ്രകടനവു'മായി അത്യുല്‍സാഹത്തോടെ ചാറ്റ് തുടര്‍ന്നു. ഉറക്കമില്ലാത്ത രാവുകളില്‍ അതൊരു ശീലമായി. ക്രിയാത്മകമായ വഴികളിലൂടെ എങ്ങനെ കൂടുതല്‍ പരസ്പരം സുഖിപ്പിക്കാം… സ്വയം ആനന്ദക്കുളിരണിയാം എന്ന ലക്ഷ്യം മാത്രമായി രാത്രി കാലങ്ങള്‍ മാറി. പതിയെപ്പതിയെ അതില്ലാണ്ട് പറ്റാതായി. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും കുടുംബത്തിന്റെയും മക്കളുടെയും കൂടെ സമയം ചെലവഴിക്കാന്‍ പോലും താല്പര്യം കാണിക്കാതെ മൊബൈലുമെടുത്ത് വീടിന്റെ ഏതെങ്കിലുമൊരു മൂലയില്‍ പോയിരുന്ന് 'ചുണ്ണാമ്പുതേക്കല്‍' കലാപരിപാടി തുടര്‍ന്നു കൊണ്ടേയിരുന്നു അശോക്.
തന്നോടും മക്കളോടും താല്പര്യം കാണിക്കാതെ മുമ്പില്ലാത്ത വിധം മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിച്ച് അതീവശ്രദ്ധയോടെ, ഗൂഢസ്മിതത്തോടെ സന്ദേശങ്ങള്‍ അയയയ്ക്കുന്ന ഭര്‍ത്താവി നെ അസ്വസ്ഥതയോടെ സ്‌നേഹ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് കുളിക്കും നേരം മൊബൈലില്‍ ഒരു ദ്രുതപരിശോധന നടത്തിയ സ്‌നേഹ ഞെട്ടിപ്പോയി. പല സ്ത്രീകളുടുടെയും നഗ്നവും അര്‍ദ്ധനഗ്നവുമായ ചിത്രങ്ങള്‍… തന്റെ ഭര്‍ത്താവിന്റെ തന്നെ 'എ' സര്‍ട്ടിഫിക്കറ്റ് ഫോട്ടോസ്… അശ്ലീലത മാത്രം നിറഞ്ഞ ചാറ്റുകള്‍… ചാറ്റ് ഹിസ്റ്ററീസ്… തല കറങ്ങുന്നതുപോലെയും ശ്വാസം നിന്നുപോകുന്നതു പോലെയും തോന്നിയ സ്‌നേഹയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 18 വര്‍ഷത്തെ ദാമ്പത്യം… നാലു കുട്ടികള്‍… എന്നിട്ടും മാന്യനായ, ആര്‍ക്കും ഒരു പരാതിപറയാനില്ലാത്ത തന്റെ ഭര്‍ത്താവെന്തേ ഇങ്ങനെ?.. തളര്‍ന്നിരുന്നുപോയി സ്‌നേഹ.

മിസ് യൂസ് ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ

പഴയ കൂട്ടുകാരനിലും, പഴയ കൂട്ടുകാരിയിലും തുടങ്ങി, പലരോടായി, പലവട്ടമായി വളര്‍ന്ന ഇന്റര്‍നെറ്റ്, വാട്‌സ്ആപ് ചാറ്റുകള്‍ അശ്ലീല ചാറ്റായി വളര്‍ന്നപ്പോള്‍, ജീവിതം തന്നെ സെക്‌സിന്റെ മണം പിടിച്ച് തളര്‍ന്നപ്പോള്‍, കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും ജോലിയിലും സാമൂഹ്യജീവിതത്തിലും പ്രതിസന്ധി വന്ന് ജീവിതം ബ്രേക്ക്ഡൗണ്‍ ആയപ്പോള്‍ രക്ഷപ്പെടാനായി ഫാമിലി കൗണ്‍സിലിംഗിനായി എത്തിയ പല കുടുംബങ്ങളുടെയും പ്രതിനിധി മാത്രമാണ് മേല്പറഞ്ഞ ക്യാരക്ടര്‍. പേര് വ്യാജവുമാണ്. സംഭവം ഒറിജിനലും. മാന്യമായി ആശയവിനിയമം നടത്താനും, പരസ്പരം ബന്ധം മെച്ചപ്പെടുത്താനും, കാര്യങ്ങള്‍ അറിയാനും അറിയിക്കാനുമുള്ള ഏറ്റവും ഫലപ്രദവും ഉപകാരപ്രദവുമായി വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയ ചാറ്റ് സൗകര്യങ്ങള്‍ മിസ്‌യൂസ് ചെയ്യപ്പെടുമ്പോള്‍, ലൈംഗികതയുടെ മാത്രം അതിപ്രസര പ്രക്ഷേപണമാകുമ്പോള്‍, ലൈംഗികാസക്തി നിറഞ്ഞ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും സംഭാഷണങ്ങളും മാത്രം അയയ്ക്കപ്പെടുകയും സ്വീ കരിക്കപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ചാറ്റിംഗ് അല്ല നടക്കുന്നത്, സെക്സ്റ്റിംഗ് (Sexting) ആണ്.

ഉലയുന്ന ബന്ധങ്ങള്‍… തകരുന്ന ദാമ്പത്യം

സെക്‌സ്റ്റിംഗ് അഥവാ സെക്‌സ് ടെക്സ്റ്റിംഗ് (Sex Texting) മേല്പറഞ്ഞവ തന്നെ. ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ആശയങ്ങളും നഗ്നചിത്രങ്ങളും ലൈംഗിക വീഡിയോകളും സെല്‍ഫികളും സെല്‍ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ TAB ലൂടെയോ അയയ്ക്കപ്പെടുന്ന ന്യൂജന്‍ പെരുമാറ്റ വൈകല്യമായി സെക്‌സിംഗ് മാറിക്കഴിഞ്ഞു. ഒഴിവുവേളകളില്‍ ഹോ ബിയായും ബോറടി മാറ്റാന്‍ രസക്കൂട്ടായും ടിയാന്‍ വിലസുമ്പോള്‍ ഉലയുന്ന ബന്ധങ്ങളും തകരുന്ന ദാമ്പത്യങ്ങളും വികലമായിക്കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങളും അനവധിയാണ് എന്നത് വേദനാജനകമായ വസ്തുതയാണ്.

പോര്‍ണിഫിക്കേഷനും സെക്‌സ്‌പ്ലോയിറ്റേഷനും

കുട്ടികളും കൗമാരപ്രായക്കാരും യുവതീ യുവാക്കളും മുതിര്‍ന്നവരുമെല്ലാം ഇത്തിരിപ്പോന്ന സെല്‍ഫോണിന്റെ ലീലാവിലാസങ്ങളില്‍ കുടുങ്ങി 'pornification' ലൂടെയും 'sexploitation' ലൂടെയും ജീവിതത്തിന്റെ ക്രിയാത്മകമായ സമയം നഷ്ടപ്പെടുത്തുന്നു എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. ഒരു തമാശയ്ക്ക് എന്നു പറഞ്ഞ് പുകവലിയും മദ്യപാനവും ഒക്കെത്തുടങ്ങി പിന്നീടത് ജീവിക്കാന്‍ പറ്റാത്തത്ര ആസക്തിയിലേയ്‌ക്കെത്തിയതുമൂലം (Addiction) ജീവിതം നെഗറ്റീവ് ട്രാക്കില്‍ ഗതിമാറിയോടി നശിച്ചുപോയ അനേകരേപ്പോലെ സെക്‌സില്‍ പൊതിഞ്ഞ 'തമാശച്ചാറ്റുകള്‍' അമിതമായ ലൈംഗികാസക്തിയിലേയ്ക്കും ലൈംഗിക കുറ്റകൃത്യങ്ങളിലേയ്ക്കും ഭോഗലക്ഷ്യങ്ങളിലേയ്ക്കും മാത്രം മനു ഷ്യനെ എത്തിക്കുമ്പോള്‍ സൃഷ്ടിപരമായി മുന്നേറി, സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാവേണ്ട 'ഹ്യൂമന്‍ പൊ ട്ടന്‍ഷ്യല്‍' നശിച്ചുപോകുന്നു എന്നത് വേദനാജനകം, ചിന്തിക്കേണ്ട വിഷയം….

സെക്‌സ് നന്മനിറഞ്ഞ കഴിവ്… പ്രകൃതിയുടെ വരദാനം…

സെക്‌സ് എന്നും മനുഷ്യനെ കണ്‍ഫ്യൂസ് ചെയ്തിട്ടുള്ള ഒരു വിഷയമാണ്. പ്രകൃതി നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ കഴിവും സെക്‌സ് തന്നെ. അത് നമ്മുടെ നിലനില്പിനു തന്നെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ആണ്‍-പെണ്‍ സമ്പര്‍ക്കം, അത് നേരിട്ടായാലും അല്ലെങ്കിലും, അടിസ്ഥാനമായിട്ടുള്ളില്‍ കിടക്കുന്ന നമ്മിലെ ഏറ്റവും ക്രിയാത്മകമായ ഈ വികാരം പല രൂപത്തില്‍ പുറത്തുവരികതന്നെ ചെയ്യും. പരസ്പരം ആകര്‍ഷിക്കാനും ഇണചേരാനും ഉള്ളില്‍ കിടക്കുന്ന ലൈംഗിക ശേഷിയുടെ കൂടെ വിവേകവും വൈകാരിക ബുദ്ധി (Emotional Intelligence)യും ഒന്നു ചേരുമ്പോള്‍ മാത്രമാണ് ഒരു പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും പൊതുസമൂഹത്തിനു ചേരുംവിധം മാന്യമായി പെരുമാറുന്നത്. അംഗീകരിക്കാനും അഭിനന്ദിക്കാനും നേതൃത്വം വഹിക്കാനും നമ്മിലുള്ള അടിസ്ഥാന ശക്തിതന്നെ നമ്മുടെ സെക്‌സ് ചക്രയാണ്.

മറ്റാരുമറിയുന്നില്ലെങ്കില്‍…. ഓ.കെ.

എന്നാല്‍ ഒറ്റയ്ക്കാവുമ്പോള്‍, അതീവ രഹസ്യമായ, അനുകൂലമായ സാഹചര്യത്തില്‍ ഇണയെ കാണുമ്പോള്‍, വൈകാരിക ബുദ്ധിയുടെ നിയന്ത്രണം നഷ്ടപ്പെട്ട്, ആലോചിക്കാതെയുള്ള എടുത്തുചാട്ടങ്ങളിലൂടെ പ്രതികരിക്കാനും ഇണയെ വശീകരിച്ചോ, ആക്രമിച്ചോ തന്റെ ഇന്ദ്രിയ സുഖങ്ങളുടെ സംതൃപ്തിക്കായി ഉപയോഗിച്ച് താല്ക്കാലിക സംതൃപ്തി നേടാനുമുള്ള ഒരു രഹസ്യപ്രവണതയും മനുഷ്യനുണ്ട്. ആ രഹസ്യപ്രവണ തയുടെ അതീവ രഹസ്യമായ ആണ്‍പെണ്‍ ഭാവമാണ് "മറ്റാരുമറിയുന്നില്ലെങ്കങ്കില്‍… ഓ.കെ." എന്ന മൗനാനുവാദ മനഃശാസ്ത്രം. 'പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നതുപോലെ' എന്ന പഴഞ്ചൊല്ല് പ്രയോഗം നമ്മുടെ സംസ്‌ക്കാരത്തിലൂടെയും മനുഷ്യരുടെ അനുഭവത്തിലൂടെയും കടന്നുവന്ന പരസ്യമായി നമ്മള്‍ നിഷേധിക്കുകയും രഹസ്യമായി നാം അംഗീകരിക്കുകയും ചെയ്യുന്ന ഒരു ഇന്ദ്രിയ സത്യമാണെന്നതും തകര്‍ക്കമില്ലാത്ത കാര്യമാണ്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org