സിറിയന്‍ ക്രൈസ്തവര്‍ക്ക് തുര്‍ക്കിയില്‍നിന്നു ഭീഷണി

സിറിയന്‍ ക്രൈസ്തവര്‍ക്ക് തുര്‍ക്കിയില്‍നിന്നു ഭീഷണി

Published on

സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നത് അവിടത്തെ ക്രൈസ്തവര്‍ക്കു മുമ്പില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുമെന്നു മനുഷ്യാവകാശസംഘടന പ്രസ്താവിക്കുന്നു. കുര്‍ദ് പ്രദേശത്തേയ്ക്കു പകരം തുര്‍ക്കിയുടെ സൈന്യമെത്തുമെന്നറിയിച്ചുകൊണ്ടാണ് യുഎസ് സ്വന്തം സൈനിക പിന്മാറ്റത്തെ കുറിച്ചു പറഞ്ഞത്. യുഎസ് സൈനിക പിന്മാറ്റത്തോടെ വടക്കന്‍ സിറിയയിലെയും ഇറാഖിലെയും കുര്‍ദു വംശജര്‍ കൂടുതല്‍ പ്രശ്നത്തിലാകുമെന്ന ആശങ്ക ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.

കുര്‍ദുകളിലേറെയും ക്രൈസ്തവരും യസീദികളുമാണ്. ഇവര്‍ ഇസ്ലാമിക സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ അമേരിക്കയെ പിന്തുണച്ചവരാണ്. ഇറാഖിനും തുര്‍ക്കിക്കും ഇറാനുമിടയില്‍ ഒരു തര്‍ക്കപ്രദേശമാണ് കുര്‍ദിസ്ഥാന്‍. കുര്‍ദിസ്ഥാനിലേയ്ക്ക് യുഎസ്സിന്‍റെ പിന്തുണയോടെ തുര്‍ക്കിയുടെ സൈന്യമെത്തുന്നത് കുര്‍ദുകളെ എങ്ങനെ ബാധിക്കുമെന്നതാണ് ആശങ്ക. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ സംഘര്‍ഷസ്ഥിതി മൂലം കുര്‍ദ് മേഖലയില്‍നിന്നു ധാരാളം ക്രൈസ്തവര്‍ പലായനം ചെയ്തിരുന്നു. ഐസിസ് വരുന്നതിനു മുമ്പ് ഒന്നര ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ നാല്‍പതിനായിരത്തോളം ക്രൈസ്തവര്‍ മാത്രമേയുള്ളൂ.

logo
Sathyadeepam Online
www.sathyadeepam.org