സീറോ മലബാര്‍ സഭ അല്മായ നേതൃസെമിനാര്‍ സെപ്തംബര്‍ 5ന്

സീറോ മലബാര്‍ സഭ അല്മായ നേതൃസെമിനാര്‍ സെപ്തംബര്‍ 5ന്

Published on

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അല്മായ നേതൃസെമിനാര്‍ സെപ്തംബര്‍ 5ന് നടത്തുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്തംബര്‍ 26ന് നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് മുന്നൊരുക്കമായിട്ടാണിത്.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതികള്‍, ക്രൈസ്തവ സേവന ശുശ്രൂഷാതലങ്ങളിലെ വെല്ലുവിളികള്‍, കാര്‍ഷിക പ്രതിസന്ധികള്‍, ദേശീയ വിദ്യാഭ്യാസ നയം. രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് നേതൃസമ്മേളനം ചര്‍ച്ചചെയ്യും.
സഭാപിതാക്കന്മാരോടൊപ്പം സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷനുകളിലെ പ്രതിനിധികള്‍, വിവിധ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കുചേര്‍ന്ന് പങ്കുവയ്ക്കലുകള്‍ നടത്തുമെന്ന് അല്മായഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ പറഞ്ഞു. സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും.

logo
Sathyadeepam Online
www.sathyadeepam.org