സീറോ മലബാര്‍ മെത്രാന്‍ സിനഡ് ആരംഭിച്ചു

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ജനുവരി പത്തു മുതല്‍ 15 വരെ നടക്കും. സിനഡ് സംബന്ധിച്ച ഒരുക്കങ്ങളുടെ ഭാഗമായി പെര്‍മനന്‍റ് സിനഡ് സമ്മേളിച്ച് സിനഡിന്‍റെ അജണ്ട തീരുമാനിക്കുകയും ഇതര കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

സീറോ മലബാര്‍ സഭയിലെ 64 മെത്രാന്മാരില്‍ 58 പേര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. അനാരോഗ്യവും പ്രായാധിക്യവും മൂലമാണ് മറ്റ് മെത്രാന്മാര്‍ക്ക് സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. സിനഡിന് ഒരുക്കമായി നടന്ന മെത്രാന്മാരുടെ ധ്യാനത്തിന് റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവല്‍ മെന്‍ഡാന്‍സ നേതൃത്വം നല്‍കി.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ് ഘാടനം ചെയ്തു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് സമ്മേളത്തിനുവേണ്ട ക്രമീകരണങ്ങള്‍ സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍, വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ തുടങ്ങി വിവിധ കമ്മീഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വൈദികര്‍, സമര്‍പ്പിതര്‍ എന്നിവരുടെ നേതൃത്വത്തിലാണു നടക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org