സീറോ മലബാര്‍ പ്രതിഭാസംഗമം സമാപിച്ചു; പത്തു പേര്‍ക്കു പ്രതിഭാ പുരസ്കാരം

സീറോ മലബാര്‍ പ്രതിഭാസംഗമം സമാപിച്ചു;  പത്തു പേര്‍ക്കു പ്രതിഭാ പുരസ്കാരം

സീറോ മലബാര്‍സഭ വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന പ്രതിഭാസംഗമത്തില്‍ പങ്കെടുത്ത പത്തു പേര്‍ പ്രതിഭാപുരസ്കാരത്തിന് അര്‍ഹരായി. ഡോണ്‍ ജോര്‍ജ് വടകര (പാലാ), സ്മിന്‍റോ പി. ജോണ്‍സണ്‍ പടിഞ്ഞാറേത്തല (തൃശൂര്‍), ജോനാഥ് ഷിജന്‍ തടങ്ങാഴി (മാനന്തവാടി), സി.ബി. ജൂബിന്‍ ചാവടിയില്‍ (പാലക്കാട്), ജിബിന്‍ ജോസ് വാത്തോളില്‍ (കോ തമംഗലം), അമലു അഗസ്റ്റിന്‍ ഏരിമറ്റത്തില്‍ (പാലാ), അന്ന കുന്നപ്പിള്ളില്‍ (തലശേരി), ആഷ്ലി ജിജു പുത്തന്‍പുരക്കല്‍ (എറണാകുളം-അങ്കമാലി), എയ്ഞ്ചല്‍ ജോയ് ഭരണികുളം (ഇരിങ്ങാലക്കുട), മെറിന്‍ എല്‍സ ചാക്കോ കുറ്റിക്കാട്ട് (ചങ്ങനാശേരി) എന്നിവര്‍ക്കാണു പുരസ്കാരം.

സമാപനസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിഭകള്‍ക്കു പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, മിഥില മാത്യു, ഗോഡ്വിന്‍ തോമസ്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിഭാ സംഗമം എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിലും ദൈവസംരക്ഷണയിലും അടിയുറച്ചു ജീവിക്കുമ്പോഴാണു ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസംഗിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡോ. റോസ് ജോസ്, ഡോ. കൊച്ചുറാണി ജോസഫ്, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരാണു വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിച്ചത്. സീറോ മലബാര്‍ രൂപതകളില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്നവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org