അര്‍മീനിയന്‍ സഭയുടെ കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടു

അര്‍മീനിയന്‍ സഭയുടെ കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടു

അസര്‍ബൈജാനിലെ നാഗോര്‍ണോ-കാരബാക്കിലെ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടു. ഈ പ്രദേശത്തു ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ ഭാഗമാണിത്. 1888 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കത്തീഡ്രല്‍ അര്‍മീനിയന്‍ അപ്പസ്‌തോലിക് സഭയുടെ ഏറ്റവും ചരിത്രപ്രധാനമായ ഒരു ആരാധനാലയമാണ്. 1920 ല്‍ അര്‍മീനിയന്‍ വംശഹത്യയുടെ കാലത്ത് ആക്രമണങ്ങള്‍ നേരിട്ട കത്തീഡ്രല്‍ 1998 ല്‍ പുനരുദ്ധരിക്കപ്പെടുകയായിരുന്നു. സിറിയയിലും ഇറാഖിലും ഐസിസ് തീവ്രവാദികളില്‍ നിന്നു ക്രൈസ്തവര്‍ നേരിട്ടതു പോലെയുള്ള അക്രമണമാണ് ഇപ്പോള്‍ തങ്ങള്‍ നേരിടുന്നതെന്നും ആഗോള സമൂഹം ഇതില്‍ ഇടപെടണമെന്നും നാഗോര്‍ണോ-കാരബാക്കിലെ ക്രൈസ്തവസമൂഹം വ്യക്തമാക്കുന്നു.
അസര്‍ബൈജാന്റെ അതിര്‍ത്തിയ്ക്കുള്ളിലാണെങ്കിലും അര്‍മീനിയന്‍ ക്രൈസ്തവര്‍ക്കാണ് ഈ പ്രദേശത്ത് ആധിപത്യം. ക്രൈസ്തവരുടെ ഇവിടത്തെ ആധിപത്യം അവസാനിപ്പിക്കുന്നതിനു, മുസ്ലീം ഭൂരിപക്ഷരാജ്യമായ അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ യുദ്ധത്തിനിറങ്ങിയതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണം. മുന്നൂറിലേരെ ക്രൈസ്തവര്‍ ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org