വിവാദ വാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് ഇൻഫാം പാലാ രൂപത  പിന്തുണ പ്രഖ്യാപിച്ചു

വിവാദ വാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് ഇൻഫാം പാലാ രൂപത  പിന്തുണ പ്രഖ്യാപിച്ചു
പാലാ : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ  പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിന്ന്   ഡൽഹിയിൽ കർഷകർ നടത്തുന്ന  സമരത്തിന് പാലാ ബിഷപ്സ് ഹൗസിൽ നടന്ന കർഷക യോഗത്തിൽ  ഇൻഫാം പിന്തുണ അറിയിച്ചു. കാർഷികമേഖലയുടെ സു സ്ഥിതിയാണ് മനുഷ്യവംശത്തിന് നിലനിൽപ്പിന് ആധാരമെന്നും അതിനാൽ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാറുകൾ അർഹമായ പരിഗണന നൽകണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന രീതിയിൽ ഭരണാധികാരികൾ തീരുമാനങ്ങൾ എടുത്തതാണ് പകലന്തിയോളം അധ്വാനിക്കുന്ന കർഷകർ നീതി ലഭിക്കുന്നതിന് വേണ്ടി തെരുവിലിറങ്ങാൻ കാരണമെന്ന് ബിഷപ്പ് സൂചിപ്പിച്ചു. അസംഘടിതരായ കർഷകർ സംഘടിച്ചാൽ മാത്രമേ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പ്രസ്താവിച്ചു. യോഗത്തിൽ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ  വേത്താനത്ത്, ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, പ്രോക്യൂറേറ്ററും ഫാദർ ജോസ് നെല്ലിക്കതെരുവിൽ, പാലാ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. സിറിൽ തോമസ് തയ്യിൽ, ശ്രീ മാത്യു മാംപറമ്പിൽ, ശ്രീ ബേബി പന്തപ്പള്ളി, ശ്രീ ജോസി വയലിൽ കളപ്പുര, ശ്രീ  ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org