സഹൃദയയില്‍ കര്‍ഷകന്റെ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

സഹൃദയയില്‍ കര്‍ഷകന്റെ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വിപണന സൗകര്യവും മതിയായ വിലയും ഉറപ്പാക്കുകയെന്നതാണ് അവരോടുള്ള ഏറ്റവും വലിയ ആദരവ് എന്ന് കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനകൃഷിവകുപ്പിന്റെസുഭിക്ഷകേരളം പദ്ധതിയുടെആഭിമുഖ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെജൈവസമൃദ്ധി പദ്ധതിയുമായി സഹകരിച്ചുകൊണ്ട്സഹൃദയയില്‍ ആരംഭിക്കുന്ന കര്‍ഷകന്റെ വിപണനകേന്ദ്രംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് നല്ല ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ വിപണനകേന്ദ്രങ്ങള്‍ സഹായകമാകുമെന്നും മേയര്‍ പറഞ്ഞു. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ദിലീപ് അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ്, കൃഷി മാര്‍ക്കറ്റിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ ടി.ഓ., കൃഷി ഓഫീസര്‍ കെ.എ രാജന്‍, റാക്കോസ്റ്റേറ്റ്ജനറല്‍ സെക്രട്ടറി കുരുവിള മാത്യുസ്, ജീസ് പി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org