ചിലിയിലെ ആദ്യ വി. കുര്‍ബാനയുടെ അഞ്ഞൂറാം വാര്‍ഷികം

ചിലിയിലെ ആദ്യ വി. കുര്‍ബാനയുടെ അഞ്ഞൂറാം വാര്‍ഷികം

ലാറ്റിനമേരിക്കന്‍ രാജ്യമായി ചിലിയില്‍ വി.കുര്‍ബാന ആദ്യമായി അര്‍പിക്കപ്പെട്ടതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ ചിലിയന്‍ സഭയ്ക്ക് പ്രത്യേക സന്ദേശം അയച്ചു. കോവിഡ് സാഹചര്യം മൂലം വന്‍തോതിലുള്ള വാര്‍ഷികാഘോഷം സാദ്ധ്യമല്ലെങ്കിലും ചിലിയന്‍ സഭാമക്കളുടെ ഹൃദയങ്ങളില്‍ നിന്നു പ്രവഹിക്കുന്ന കൃതജ്ഞതയെ നിശബ്ദമാക്കാന്‍ ഒന്നിനും സാദ്ധ്യമല്ലെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു. നമ്മെ യേശുവിനോട് ഐക്യപ്പെടുത്തുന്ന ദിവ്യകാരുണ്യരഹസ്യം സജീവമായി ജീവിച്ചുകൊണ്ടിരിക്കാന്‍ മാര്‍പാപ്പ ചിലിയന്‍ സഭയെ ആഹ്വാനം ചെയ്തു.
ചിലിയുടെ തെക്കെയറ്റത്തെ പുന്റ അരീനാസ് രൂപതയിലാണ് ചിലിയിലെ ആദ്യത്തെ ദിവ്യബലി അര്‍പിക്കപ്പെട്ടത്. പോര്‍ട്ടുഗീസ് പര്യവേക്ഷകനായ മഗല്ലന്റെ സംഘത്തിലെ ചാപ്ലിനായിരുന്ന ഫാ. പേദ്രോ ഡി വാള്‍ഡെറമ ആയിരുന്നു പ്രഥമ ദിവ്യബലിയുടെ കാര്‍മ്മികന്‍. രണ്ടു വര്‍ഷം മുമ്പ് പുന്റ അരീനാസ് നഗരത്തിലൂടെ നടത്തിയ വന്‍ ദിവ്യകാരുണ്യ റാലിയോടെയാണ് അഞ്ഞൂറാം വാര്‍ഷികാഘോഷത്തിനു തുടക്കം കുറിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org