Justice For M³ ക്യാമ്പയിന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ തുടക്കം കുറിച്ചു

Justice For M³ ക്യാമ്പയിന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ തുടക്കം കുറിച്ചു

പാലാ: പാക്കിസ്ഥാനില്‍ മരിയ ഷബാസ് എന്ന ക്രിസ്ത്യന്‍ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തില്‍ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികള്‍ വന്നതും സര്‍വ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുന്‍നിര്‍ത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി SMYM പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ കാമ്പയിന്‍ ജസ്റ്റിസ് ഫോര്‍ എം ക്യൂബ് എന്ന പേരില്‍ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്: ജസ്റ്റിസ് ഫോര്‍ എം ക്യൂബ് അന്താരാഷ്ട്ര ക്യാമ്പയിന്‍ പാലാ രൂപതാ സഹായമെത്രാന്‍ അഭി. മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, ജോ. ഡയറക്ടര്‍ സി. ജോസ്മിത, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, മിനു മാത്യൂസ്, കെവിന്‍ മൂങ്ങാമാക്കല്‍, ബ്രദര്‍ ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, സി. ബ്ലെസി, ജയ്ക്ക്, വിന്നി എന്നിവര്‍ സമീപം

തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടാന്‍ മനുഷ്യ ശക്തിക്കസാധ്യമായത് ദൈവത്തിന്റെ സഹായത്താല്‍ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരായാകുന്നുണ്ടെന്നും പിതാവ് ഓര്‍മ്മപ്പെടുത്തി. പാലാ രൂപതയുടെ യുവജന പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്ന ഈ ആത്മീയ – സാമൂഹ്യ പോരാട്ടത്തിലൂടെ ലോകത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശ്രീ ബിബിന്‍ ചാമക്കാലയുടെ അധ്യക്ഷതയില്‍ പാലാ ബിഷപ്പ്‌സ് ഹൗസില്‍ നടന്ന ചടങ്ങിന് SMYM പാലാ രൂപത ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത SMS, ആനിമേറ്റര്‍ സി. ബ്ലെസ്സി DST, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, ട്രഷറര്‍ മിനു മാത്യൂസ്, ബ്രദര്‍ റീജന്റ് അലോഷി ഞാറ്റുതൊട്ടിയില്‍, ആല്‍വിന്‍ മോനിപ്പള്ളി, കെവിന്‍ മൂങ്ങാമാക്കല്‍, ജെയ്ക്ക്, വിന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org